ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: തൊഴിൽ അവസരങ്ങൾ അറിയാം

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പഞ്ചകര്‍മ്മ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. ദിവസവേതനാടിസ്ഥാനത്തിലെ കാലാവധി പരമാവധി 90 ദിവസമോ, അതിനുമുമ്പ് സ്ഥിരം നിയമനം നടത്തുന്നതുവരെയോ ആയിരിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 11 -ന് കൂടിക്കാഴ്ച്ചയ്ക്ക് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ്
തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലിവിൽ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്.
അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി [email protected] അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അസ്സൽ രേഖകൾ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.
ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം
ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ മൂന്ന് താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15-നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം നോളജ് സെന്ററില്‍ കേരള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് കോഴ്‌സിലേക്കും, സര്‍ക്കാര്‍ അംഗീകൃതവും പി. എസ്. സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഓഫീസ് ഓട്ടോമേഷന്‍, പി.ജി.ഡി സി എ, ഡി സി എ, വേഡ് പ്രോസസ്സിങ്ങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അകൗണ്ടിങ്ങ് (റ്റാലി ആന്റ് എം എസ് ഓഫീസ്) എന്നീ കോഴ്‌സുകളിലേക്കും കൂടാതെ മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകളായ പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍, സി.സി.ടി.വി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലാപ്‌ടോപ് ടെക്‌നോളജി എന്നീ കോഴ്‌സിലേക്കും അഡ്മിഷന്‍ ആരംഭിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2971400, 8590605259 ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, കലൂര്‍, എറണാകുളം-682017 വിലാസത്തിലോ ബന്ധപ്പെടുക.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുള്ള ഒരു കാഷ്യര്‍ (കാന്റീന്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ഡിഗ്രി, പ്രവൃത്തി പരിചയം അഭിലക്ഷണീയം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ഒന്നിന് രാവിലെ 11 -ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ 0484 2777489, 0484 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ.












Click it and Unblock the Notifications