Get Updates
Get notified of breaking news, exclusive insights, and must-see stories!

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ ആറിന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വെബ് സൈറ്റ് :www.cea.ac.in, ഫോണ്‍ 04734 - 231995.

വിമുക്തി മിഷൻ കോർഡിനേറ്റർ അഭിമുഖം

തിരുവനന്തപുരം ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം ഈ മാസം 6, 7, 8, 11 തീയതികളിൽ നടക്കും. കിഴക്കേക്കോട്ടയിലുള്ള എക്സൈസ് ഡിവിഷൻ ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വ്യക്തിപരമായ അറിയിപ്പ് അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2473149 എന്ന നമ്പറിൽ ബന്ധപ്പടുക.

JOB

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബിരുദവും സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ഡി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം ഏപ്രില്‍ ഒന്നിന് 18നും 40നും മധ്യേ. യോഗ്യരായവര്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എപ്രില്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം. സാങ്കേതിക യോഗ്യത, പ്രവവൃത്തിപരിചയം, അഭിമുഖം, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0477-228 2021.

ലാബ് ടെക്നീഷ്യന്‍ അഭിമുഖം

ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി/ ബി.എസ്‌സി എം.എല്‍.ടി/എം.എസ്സി എം.എല്‍.ടിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരവും ഉള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യരായവര്‍ക്ക് ഏപ്രില്‍ ആറിന് രാവിലെ 10.30ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായ പരിധി 45 വയസ്. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0477-27077412.

ഗുരുവായൂര്‍ നഗരസഭ ലാബ് അസിസ്റ്റന്‍റ് ഇന്‍റര്‍വ്യു

ഗുരുവായൂര്‍ നഗരസഭ ചാവക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജലപരിശോധന ലാബിലേയ്ക്ക് 3 മാസക്കാലയളവിലേയ്ക്ക് താല്‍ക്കാലികമായി ലാബ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. ബി എസ് സി കെമിസ്ട്രി ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 5 ന് കാലത്ത് 11 ന് നഗരസഭാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി നഗരസഭാ ഓഫീസില്‍ ബന്ധപ്പെടുക.

താത്കാലിക നിയമനം

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2022 - 23 അധ്യയന വര്‍ഷത്തില്‍ വിവിധ ബ്രാഞ്ചുകളിലേക്ക് പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, എം.ടെക്ക് റോബോട്ടിക്‌സ്, ട്രേഡ് ഇന്‍സ്ടക്ടര്‍ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നെറ്റ്, പി.എച്ച്.ഡി, ലാംഗ്വേജ് ലാബ് കൈകാര്യം ചെയ്തുള്ള പരിചയം അഭികാമ്യം എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷില്‍ അപേക്ഷിക്കാം. ബി.ഇ, ബി.ടെക്ക്, എം.ഇ, എം.ടെക്ക് ഇന്‍ റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ബി.ടെക്ക്, എം.ടെക്ക് യോഗ്യതയുള്ളവര്‍ക്ക് എം.ടെക്ക് റോബോട്ടിക്‌സ് തസ്തികയിലേക്കും, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ യോഗ്യതയുള്ളവര്‍ക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്കും അപേക്ഷിക്കാം. പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, എം.ടെക്ക് റോബോട്ടിക്‌സ് തസ്തികകളിലേക്ക് ഏപ്രില്‍ ഏഴിനും ട്രേഡ് ഇന്‍സട്രക്ടര്‍ തസ്തികയിലേക്ക് ഏപ്രില്‍ 13 നുമാണ് പരീക്ഷ/ കൂടിക്കാഴ്ച്ച. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം രാവിലെ 10 നകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

Recommended Video

cmsvideo
    ദിലീപിന് പള്‍സര്‍ സുനി എഴുതിയ ഒര്‍ജിനല്‍ കത്ത് കിട്ടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+