Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസര്‍ : തൊഴിൽ അവസരങ്ങൾ അറിയാം

ഗവ.ആയുര്‍വേദ കോളേജിലെ ക്രിയാശരീര വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സറെ നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ ശരിപ്പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ 21ന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുര്‍വേദ കോളേജില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0497 2800167

job

സംരംഭകത്വ വികസന പരിപാടി; അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണ്വര്‍ഷിപ്പ് ഡെവലപ്‌മെന്റ് (KIED) 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലുള്ള കിഡിന്റെ ക്യാമ്പസില്‍ നവംബര്‍ എട്ടു മുതല്‍ 18 വരെയുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിന് പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ സംരംഭം തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

വനിതകള്‍, ഒബിസി, എസ്‌സി/എസ്ടി, എക്‌സ് സര്‍വ്വീസ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യവും ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് 200 രൂപയുമാണ് ഫീസ്. എന്റര്‍പ്രണ്വര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അഹമ്മദാബാദ് നിന്നുള്ള പരിശീലകരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.kied.info അല്ലെങ്കില്‍ 7012376994 ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+