Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു.
ഒഴിവുകളുടെ എണ്ണം - രണ്ട്
വിദ്യാഭ്യാസ യോഗ്യത അഭികാമ്യം: (1) എമർജൻസി മെഡിസിൻ വിഭാഗത്തിലുളള പി ജി/ഡി എൻ ബി . പ്രസ്തുത വിഷയത്തിൽ പി ജി ഇല്ലാത്തവരുടെ അഭാവത്തിൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്,അനസ്തേഷ്യോളജി വിഭാഗത്തിൽ പി ജി ഉളളവരെയും പരിഗണിക്കും.

(2) ടി സി എം സി രജിസ്ട്രേഷൻ
പ്രതിമാസ വേതനം : 70,000/- രൂപ .
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 2022 മാർച്ച് ഒൻപതാം തീയതി രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

job

വാക്-ഇൻ-ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡെമോഗ്രാഫിക് സർവെ ആൻഡ് റസ്റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ ലെസ്ഷ് ആൻഡ് കോസ്സിനിയം ഫെൻസ്ട്രറ്റം കോളേബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സി'ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ മാർച്ച് 17ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചി ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഗവണ്‍മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു

തിരുവനന്തപുരം MACT (മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ) കോടതി -III ല്‍ നിലവിലുള്ള ഗവണ്‍മെന്റ് പ്ളീഡറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 1978 KGLO റൂള്‍സ് ലെ ചട്ടം 11 എ യില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, ബാര്‍ അസോസിയേഷനില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി അറുപത് വയസ്. അപേക്ഷകന്റെ വിവരങ്ങള്‍, എന്‌റോള്‍ ചെയ്ത തീയതി, പ്രവര്‍ത്തി പരിചയം, പോലീസ് സ്റ്റേഷന്‍ പരിധി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 14 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. വിലാസം- സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏഴിന്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, മെഷിനിസ്റ്റ് ട്രേഡുകളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, ഡിപ്ലോമ, എന്‍ജിനീയറിംഗ് ബിരുദം, എം.ബി.എ ബിരുദം, പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഐ.ടി.ഐ.യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0479 2452210.

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വൊളന്റിയർ നിയമനം

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി നാട്ടിക കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ ഓഫീസിലേക്കായി താത്കാലികമായി വൊളന്റിയർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 179 ദിവസത്തേക്ക് പ്രതിദിനം 631രൂപ നിരക്കിലാണ് നിയമനം. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ ഡിപ്ലോമ/ഐ.ടി.ഐ എന്നീ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ മാർച്ച് 11 ന് രാവിലെ 11 മുതൽ 3 വരെ നടത്തുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ0487 2391410.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+