Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ് അസിസ്റ്റൻറ് പ്രൊഫസർ: തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ് അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേക്ക് 29 ന് രാവിലെ 10ന് കോളേജിൽ ഇന്റർവ്യൂ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

എം എസ് സി ഫിസിക്‌സും നെറ്റും ഉള്ളവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾ www. cpt.ac. in ൽ ലഭിക്കും. ഫോൺ: 0471 2360391.

job

ഇന്റർവ്യൂ 28ന്

കെ ജി റ്റി ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളുമായി 28 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇന്റർവ്യൂവിന് എത്തണം.

ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്റർവ്യൂ നടക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികളിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 1,000 രൂപയും മറ്റുള്ളവർ ഏകദേശം 3,500 രൂപയും അടയ്ക്ക്ണം. വിവരങ്ങൾക്ക്: www.cpt.ac.in സന്ദർശിക്കുക. ഫോൺ: 04712360391

വാക്ക് ഇൻ ഇന്റർവ്യൂ ഒക്‌ടോബർ നാലിന്

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ നിർദ്ദിഷ്ടയോഗ്യതയുള്ള സ്ത്രീകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

എന്താ ഒരു ക്യൂട്ട്‌നെസ്: സൈമ അവാര്‍ഡില്‍ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ നാലിന് രാവിലെ 11ന് തൃശ്ശൂർ രാമ വർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

മലയാളം എഴുതാനും വായിക്കാനും അറിയുന്നവരാകണം. 23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 12000 രൂപയാണ് പ്രതിഫലം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി സി 20 / 1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, വെബ്‌സൈറ്റ്: www. keralasamakhy. org.

Recommended Video

cmsvideo
    ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

    ആംബുലന്‍സ് ഡ്രൈവര്‍

    വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍, സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം സെപ്തംബര്‍ 28 ന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

    അതിഥി അധ്യാപകരെ നിയമിക്കുന്നു

    തവനൂര്‍ ഗവ . ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സെപ്തംബര്‍ 29ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളില്‍ രാവിലെ 10.30 നും സൈക്കോളജി ഉച്ചയ്ക്ക് രണ്ടിനുമാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891242417

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+