അസിസ്റ്റന്റ് പ്രൊഫസർ, റിസർച്ച് ഓഫീസർ: ഡെപ്യൂട്ടേഷൻ നിയമനം: തൊഴിൽ അവസരങ്ങൾ അറിയാം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ് .സി .ഇ.ആർ.ടി ( കേരള ) യിലേക്ക് ഇക്കണോമിക്‌സ്, പോളിറ്റിക്കൽ സയൻസ്, ഉറുദു, കന്നഡ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഇംഗ്ലീഷ്, ഇവാല്യൂവേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, നോൺ ഫോർമൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/ റിസർച്ച് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.
ഇതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന യോഗ്യരായ അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഡിസംബർ 10ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി വിദ്യാഭവൻ, പുജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരെഞ്ഞെടുക്കുന്നത്. വിശദാംശങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ ( www.scert.kerala.gov.in ) ലഭ്യമാണ്.

ഐസിഫോസിൽ കരാർ നിയമനം
സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഐസിഫോസ്സിൽ അസ്സിസ്റ്റന്റ് ( അക്കൗണ്ട്സ് ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 5 വർഷം പ്രവൃത്തി പരിചയമുള്ള B.Com ബിരുദധാരികളെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഈമാസം അഞ്ചിന് രാവിലെ 10ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസ്സ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിളിക്കേണ്ട നമ്പർ: 0471 2700012/13/14; 0471 2413013; 9400225962.
സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രിതല മത്സര പരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നൽകുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി / പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം . പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. താത്പര്യമുളളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ, എന്നിവ സഹിതം തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 18നു മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ഈ ഓഫീസിൽ നിന്നും ലഭിക്കും.
സിവില്‍ എന്‍ജിനിയര്‍മാര്‍ക്ക് അവസരം
ആലപ്പുഴ: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തി അസാപ് സാങ്കേതിക പരിശീലകരുടെ കൂട്ടായ്മയുണ്ടാക്കുന്നു. നൈപുണ്യ പരീക്ഷ, അഭിമുഖം, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരിശീലനം നേടുന്നവരെ ടെക്‌നിക്കല്‍ സ്‌കില്‍ ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവായി എംപാനല്‍ ചെയ്യും.
യോഗ്യത - സിവില്‍ എന്‍ജിനീയറിംഗ് ബിരുദാനന്തര ബിരുദം / ബിരുദം, മൂന്നു വര്‍ഷ പ്രവൃത്തിപരിചയം. അവസാന തീയതി നവംബര്‍ 10. www.asapkerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം. ഫോണ്‍: 9495999613.
അധ്യാപക ഒഴിവ്
Recommended Video
ആലപ്പുഴ: കിടങ്ങറ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ സുവോളജി, കോമേഴ്‌സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ എത്തണം. ഫോൺ : 0477-2753232, 9446380511, 8086958676.
-
ഡിഗ്രിക്കാര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ അവസരം... കേരളത്തിലും ഒഴിവുകള്‍; അറിയേണ്ടതെല്ലാം -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ












Click it and Unblock the Notifications