Get Updates
Get notified of breaking news, exclusive insights, and must-see stories!

അസിസ്റ്റൻറ് പ്രൊഫസർ, ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ്: തൊഴിൽ അവസരങ്ങൾ അറിയാം

ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ കൊല്ലവര്‍ഷം 1197 മാണ്ടിലെ മണ്ഡലം-മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനം അനുഷ്ഠിക്കാന്‍ വിമുക്തഭടന്‍മാര്‍ക്കും, സംസ്ഥാനപോലീസ്,എക്സൈസ്,ഫയര്‍ഫോ‍ഴ്സ്,ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്ന് വിരമിച്ചവര്‍ക്കും അവസരം.

വിമുക്തഭടന്‍മാരും സംസ്ഥാനപോലീസ്,എക്സൈസ്,ഫയര്‍ഫോ‍ഴ്സ്,ഫോറസ്റ്റ് തുടങ്ങിയ സര്‍വ്വീസുകളില്‍ കുറഞ്ഞത് 5 വര്‍ഷം ജോലി നോക്കിയിട്ടുള്ളവരും 60 വയസ്സ് പൂര്‍ത്തിയാകാത്തവരും ശാരീരികശേഷി ഉള്ളവരുമായ ഹിന്ദുവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കാണ് അവസരം ലഭിക്കുക.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമാണ്.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 8 ആണ്.വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ www.travancoredevaswomboard.orgഎന്ന വെബ്സെറ്റ് സന്ദര്‍ശിക്കുക..

ഇന്റർവ്യൂ

തിരുവനന്തപുരം, ബാർട്ടൺഹില്ലില്ലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു. ഐ.ടി.ഐ / ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നവംബർ അഞ്ചിന് രാവിലെ 10 മണിക്ക് ബാർട്ടൺഹിൽ കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.

job

അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. ഫോൺ:0471 2360391.

വനിതാ പോളിടെക്നിക്കിൽ താത്കാലിക നിയമനം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രെഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.

കമ്പ്യൂട്ടർ എൻജിനിയറിങിൽ ഡിപ്ലോമ, ഐ.ടി.ഐ (കോപ്പ) / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾ: www.gwptctvpm.org ൽ ലഭ്യമാണ്.

സംസ്‌കൃത കോളേജിൽ അതിഥി അധ്യാപകർ

തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു . ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യുജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും . താല്പര്യമുള്ളവർ നവംബർ 15 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

𝐃𝐫𝐨𝐧𝐞'𝐊𝐏𝟐𝟎𝟐𝟏- 𝐃𝐫𝐨𝐧𝐞 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭 𝐇𝐚𝐜𝐤𝐚𝐭𝐡𝐨𝐧

നിങ്ങൾ ഒരു ഡ്രോൺ ഡെവലപ്പേർ ആണോ! എങ്കിൽ സമൂഹത്തിന്റെ സുരക്ഷയ്ക്കായി കേരള പോലീസിനോടൊപ്പം പ്രവർത്തിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണാവസരം. പോലിസിനായി ഡ്രോൺ ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങൾ നിർവഹിക്കുന്ന രീതിയിൽ പോലീസ് സേനയുടെ ഡ്രോൺ ഡെവലപ്മെന്റ് ശേഷി വർധിപ്പിക്കുന്നതിനും, വിവിധ സേവനങ്ങൾക്കായുള്ള ഡ്രോണുകളുടെ നിർമാണവും, ഡ്രോൺ ഫോറൻസിക്സിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്റി ഡ്രോൺ സിസ്റ്റം ഡെവലപ്മെന്റ് എന്നിവ മത്സര ഇനങ്ങളായിട്ടുള്ള കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡ്രോൺ ഡെവലപ്മെന്റ് ഹാക്കത്തോൺ - "ഡ്രോൺ കെപി 2021 " ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു .ഈ മേഖലയിൽ റിസേർച് ചെയ്യുന്ന ടെക്നിക്കൽ ഓർഗനൈസേഷൻസ്, വിദ്യാർഥികൾ, ഡ്രോൺ ഡെവലപ്മെന്റിൽ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരാര്ഥിയായി പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20 നവംബർ 2021.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഡ്രോൺ കെപി വെബ്സൈറ്റ് സന്ദർശിക്കുക .
https://drone.cyberdome.kerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+