Get Updates
Get notified of breaking news, exclusive insights, and must-see stories!

റീജിയണൽ ക്യാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസ‍‍ർ ഒഴിവ്: തൊഴിൽ അവസരങ്ങൾ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ AssistantProfessor Head & Neck Surgery) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഡെപ്യൂട്ടേഷൻ നിയമനം

ഡെപ്യൂട്ടേഷൻ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലും ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സംസ്ഥാനസർക്കാർ/അർധസർക്കാർ സർവ്വീസിൽ ക്ലാർക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ 1ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന.

താത്പര്യമുള്ളവർ ബയോഡേറ്റ, 144 കെ.എസ്.ആർ പാർട്ട് 1 സ്റ്റേറ്റ്‌മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണർ, കേരള മത്സത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം - 680002 എന്ന മേൽ വിലാസത്തിൽ ഡിസംബർ 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: 0487-2383053, 0487 2383088.

രാജാകേശവദാസ് നീന്തല്‍കുളം: ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍, ക്ലീനര്‍ നിയമിക്കുന്നു

രാജാകേശവദാസ് നീന്തല്‍കുളം: ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍, ക്ലീനര്‍ നിയമിക്കുന്നു

ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രയിനര്‍, ക്ലീനര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി. ജയിച്ച 18 നും 40 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് ലൈഫ് ഗാര്‍ഡ് കം ട്രയിനര്‍ നിമനത്തിന് അര്‍ഹത. അംഗീകൃത അസോസിയേഷനുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നോ ലഭിച്ച ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവാണുള്ളത്. സംസ്ഥാന നീന്തല്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് മുന്‍ഗണന.
എസ്.എസ്.എല്‍.സി. ജയിച്ച 18നും 40നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് ക്ലീനിംഗ് സ്റ്റാഫ് നിമനത്തിന് അര്‍ഹത. ഒരു ഒഴിവാണുള്ളത്. കായിക താരങ്ങള്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന് രാവിലെ 10.30-ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2253090

ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ ക്ഷണിച്ചു

ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിവിധ ജില്ലകളില്‍ ഒഴിവുളള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുളള അസിസ്റ്റന്റ് തസ്തികകളിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാര്‍ക് തസ്തികയിലോ സമാന തസ്തികകളിലോ ജോലി ചെയ്യുന്നവരില്‍ നിന്നും വകുപ്പ് മേധാവി മുഖേനയാണ് അപേക്ഷ ക്ഷണിച്ചത്.
ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്കാണ് അവസരം. 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ബയോഡാറ്റ, കെ.എസ്.ആര്‍. സ്റ്റേറ്റ്മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തിയ എന്‍.ഒ.സി. എന്നിവ സഹിതമുള്ള അപേക്ഷ കമ്മീഷണര്‍, സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം- 680002 എന്ന വിലാസത്തില്‍ ഡിസംബര്‍ 31-നകം നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+