കായിക താരങ്ങള്‍ക്ക് സുവര്‍ണാവസരം, ഐടിബിപി വിളിക്കുന്നു; 65 തസ്തികകളില്‍ ഒഴിവ്
കായിക താരങ്ങള്‍ക്ക് വമ്പന്‍ അവസരങ്ങളുമായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി). സേനയിലെ വിവിധ തസ്തികകളിലേക്ക് കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം. 65 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

റസലിങ്, കബഡി, കരാട്ടെ, ആര്‍ച്ചറി, വുഷു, തായ്ക്കൊണ്ടോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോര്‍ട്സ് ഷൂട്ടിങ്, സ്‌കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നിവയാണ് മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങള്‍.
ശമ്പളം: 21700- 69100 രൂപ. ഇവയില്‍ ജിംനാസ്റ്റിക്‌സ് വിഭാഗത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും ഐസ് ഹോക്കിയില്‍ വനിതകള്‍ക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയില്‍ ഇരു വിഭാഗത്തിനും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലായ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ വരെ അപേക്ഷകള്‍ അയക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.recruitment.itbpolice.nic.in












Click it and Unblock the Notifications