കാനഡയിൽ നിന്നും മാത്രമല്ല ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ നിന്നും വൻ തിരിച്ചടി; വലഞ്ഞ് വിദ്യാർത്ഥികൾ
ഒറ്റാവോ: ഓരോ വർഷവും ഇന്ത്യൻ നിന്നും ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 2022ൽ 1,00,009 ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ എത്തിയിട്ടുണ്ട്. 2019 ൽ 73,808 ആയിരുന്നു. 2020 ൽ ഇത് 33,629 ഉം 2021 ൽ 8905 പേരുമായിരുന്നു.
മികച്ച പഠന സാഹചര്യങ്ങളും ജോലി സാധ്യതകളുമാണ് ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നാൽ ഓസ്ട്രേലിയ മോഹം മനസിൽ വെച്ച് നടക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ നിരാശ നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

രാജ്യത്തെ ചില സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്കുള്ള വിസകൾ കൂടുതലായി നിരസിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത് . വോളോങ്കോംഗ് സർവകലാശാലയും ലാ ട്രോബ് സർവകലാശാലയുമാണ് ഇത്തരത്തിൽ വിസകൾ കൂടുതലായി നിരസിക്കുന്നതെന്നാണ് ടൈംസ് ഹയർ എഡ്യൂക്കേഷൻ്റെ റിപ്പോർട്ട് പറയുന്നത്.എന്നാൽ വിസകൾ നിരസിച്ചുവെന്നത് അടിസ്ഥാനരഹിതമാണെന്ന് യൂനിവേഴ്സിറ്റി അധികൃതർ പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം യഥാർത്ഥമല്ലാത്ത പല അപേക്ഷകളും വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അഡ്മിഷനുമായി ബന്ധപ്പെട്ട പ്രക്രിയകളും എൻട്രൻ്റ് സ്ക്രീനിംഗ് പ്രക്രിയകളും തങ്ങൾ ക്രമീകരിക്കുകയാണെന്ന് യുഒഡബ്ല്യു സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.
മറ്റൊരു പ്രശസ്തമായ ഓസ്‌ട്രേലിയൻ സർവ്വകലാശാലയായ ഡീകിൻ യൂണിവേഴ്സിറ്റിയും പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2023-ൽ ഏകദേശം 3,000 ഇന്ത്യൻ വിദ്യാർത്ഥികളെ സർവ്വകലാശാല സ്വാഗതം ചെയ്തിരുന്നു. 'ഓസ്‌ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരു ജനപ്രിയ ലക്ഷ്യസ്ഥാനം എന്ന നിലയിൽ 2023 ൽ അത്രയും തന്നെ വിദ്യാർത്ഥികളെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. 2024 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾക്കും എൻറോൾമെൻ്റുകൾക്കുമുള്ള നടപടിക്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്,',ഡീകിൻ യൂണിവേഴ്സിറ്റി വൈസ് പ്രസിഡൻ്റും (ഗ്ലോബൽ അലയൻസസ്) സിഇഒയുമായ (ദക്ഷിണേഷ്യ) രവ്നീത് പവ്ഹ പറഞ്ഞു. അതേസമയം തങ്ങൾ അപേക്ഷകൾ നിരസിക്കുന്നില്ലെന്ന് സർവകലാശാലകൾ അവകാശപ്പെടുമ്പോഴും സമീപകാലത്ത് പഠന വിസ അപേക്ഷകളിൽ വരുന്ന മാറ്റങ്ങളിൽ ഇതിന്റെ സ്വാധീനം വ്യക്തമാകുന്നുണ്ടെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ നടപ്പു സാമ്പത്തിക വർഷത്തിൽ മൊത്തം കുടിയേറ്റക്കാരുടെ എണ്ണം 3,75,000 ആയി കുറയുമെന്നും അടുത്ത വർഷം 2,50,000 ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഇൻഫിനിറ്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ബത്ര പറഞ്ഞു. . ഈ നിരസിക്കൽ നിരക്കുകളുടെയും ഓസ്‌ട്രേലിയൻ സർക്കാർ അവതരിപ്പിച്ച കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുടെയും സ്വാധീനം ശ്രദ്ധേയമാണ്. അധികാരികൾ നൽകുന്ന വ്യക്തമായ വിവരങ്ങളില്ലാതെ നിരവധി അപേക്ഷകൾ നിരസിക്കപ്പെടുകയാണ്, ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജിടിഇകൾ മോശമാകുന്നതും തിരഞ്ഞെടുത്ത കോഴ്‌സിൻ്റെ അക്കാദമിക് നിലവാരം പുലർത്താതും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളോ രേഖകളോ നൽകുന്നതുമെല്ലാം വിസ തള്ളാൻ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.പഠനത്തിനായി ഓസ്‌ട്രേലിയയിൽ താത്കാലികമായി മാത്രം താമസിച്ച് മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുന്നതിനുള്ള വിസ അപേക്ഷാ പ്രക്രിയയുടെ നിർണായക ഭാഗമാണ് ജിടിഇ. ഇത് ബോധ്യപ്പെടുത്താൻ പരാജയപ്പെടുന്നതാണ് കൂടുതലായി വിസകൾ തള്ളാൻ കാരണമാകുന്നത്.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications