Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്ട്രേലിയയിലും രക്ഷയില്ല: തൊഴില്‍ സാധ്യതകള്‍ കുറയുന്നു, വിദേശീയരെ കുറയ്ക്കാനും നീക്കം

കാനഡയിലും യുകെയിലുമൊക്കെ തൊഴില്‍ സാധ്യതകള്‍ കുറയുമ്പോള്‍ ഓസ്ട്രേലിയയിലും റിക്രൂട്ട്മെന്റിലും പ്രതിസന്ധി നേരിടുന്നു.രാജ്യത്തെ 47 ശതമാനം തൊഴിലുടമകളും കഴിഞ്ഞ മാസം പുതിയ നിയമനങ്ങള്‍ നടത്തിയെന്നാണ് പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസത്തേതില്‍ നിന്നും ഒരു ശതമാനത്തിന്റെ ഇടിവാണ് ഈ മാസം ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തലസ്ഥാന നഗരങ്ങളിലെ 45% തൊഴിലുടമകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാദേശിക മേഖലകളിലാണ് (51%) റിക്രൂട്ട്‌മെൻ്റ് പ്രവർത്തനം കൂടുതല്‍ ശക്തം. തലസ്ഥാന നഗരങ്ങളിലെ റിക്രൂട്ട്‌മെൻ്റ് നിരക്ക് മാസത്തിൽ 4 ശതമാനം കുറഞ്ഞെങ്കിലും പ്രാദേശിക മേഖലകളിൽ ഇത് അതേ അളവിൽ വർദ്ധിച്ചു. 'റിക്രൂട്ട്‌മെൻ്റ് എക്‌സ്പീരിയൻസ് ആൻഡ് ഔട്ട്‌ലുക്ക് സർവേ (REOS) ഇൻസൈറ്റ്സ് റിപ്പോർട്ടിൽ' നിന്നുള്ള കണക്കുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

australiajobopportunities

ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഉടമസ്ഥർ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് കൃത്യമായ അറിവ്, പ്രവർത്തിപരിചയം എന്നിവ ഉണ്ടോയെന്ന് അറിയാനായി തൊഴില്‍ ദാതാക്കള്‍ കൃത്യമായ അന്വേഷണം നടത്താറുണ്ട്. വർഷത്തിൻ്റെ തുടക്കം മുതൽ റിക്രൂട്ട്‌മെൻ്റ് നിരക്ക് ചെറുതായി കുറഞ്ഞ് വരുന്നുണ്ട്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 47 ശതമാനം തൊഴിലുടമകളാണ് റിക്രൂട്ട്മെന്റ് നടത്തിയതെങ്കില്‍ 2023 മെയ് മാസത്തില്‍ ഇത് 51 ശതമാനമായിരുന്നു. 2022 മധ്യത്തിലെ റെക്കോർഡ് ഉയർന്ന നിരക്കായ 59 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനത്തിന്റെ കുറവാണുള്ളത്. തലസ്ഥാന നഗരങ്ങളിൽ 45% റിക്രൂട്ട്മെന്റും ഒരു മാസം മുമ്പുള്ളതിനേക്കാളും ഒരു വർഷം മുമ്പുള്ളതിനേക്കാളും 4 ശതമാനം പോയിൻ്റ് കുറവാണ്. പ്രാദേശിക തലങ്ങിലെ റിക്രൂട്ട്‌മെൻ്റ് നിരക്ക് ഈ മാസത്തിൽ 4 ശതമാനം പോയിൻറ് വർദ്ധിച്ച് 51% ആയെങ്കിലും കഴിഞ്ഞ വർഷത്തേക്കാള്‍ 4 ശതമാനം പോയിൻ്റ് കുറവാണ്.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ബാങ്ക് സേവിങ്സ് പരിധി ഓസ്ട്രിലയ അടുത്തിടെ ഉയർത്തിരുന്നു. കുടിയേറ്റം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. പുതുതായി വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവർ 29710 ഓസ്ട്രേലിയൻ ഡോളർ തങ്ങളുടെ സേവിങ്സായി കാണിക്കണം എന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഏഴുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഫീസ് വർധനവ് നടപ്പാക്കുന്നത്. നേരത്തേ ഇത് 24,505 ഡോളറായിരുന്നു. ഒക്ടോബറിൽ 21,041 ഡോളറും.

കൊവിഡിന് ശേഷം ഇന്ത്യയിൽ നിന്നടക്കം നിരവധി വിദ്യാർത്ഥികൾ വിദേശപഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയിരുന്നു. ഇത് പാർപ്പിടം, വാടക എന്നിവയിലൊക്കെ വലിയ പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പുതിയ നീക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+