ഓസ്ട്രേലിയയിലേക്ക് കുടിയേറാം: ഇനി പഠനത്തോടൊപ്പം ജോലിക്കും അവസരം, വർഷം 3000 പേർക്ക് വിസ
പുതിയ അവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലക്ഷ്യമിട്ടാണ് പലരും കാനഡ, അമേരിക്ക, യുകെ ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. പഠന വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുകയും പഠന ശേഷം ഏതെങ്കിലും ജോലി കരസ്ഥമാക്കി അവിടെ തന്നെ തുടരുകയും ചെയ്യുന്നു. പുറമേ നിന്ന് നോക്കുമ്പോള്‍ സന്തോഷകരമെന്ന് തോന്നാമെങ്കിലും തുടക്കത്തില്‍ വളരേയേറെ പ്രയാസങ്ങളിലൂടേയാണ് പലരും വിദേശ രാജ്യങ്ങളില്‍ ജീവിതം കെട്ടിപ്പടുക്കുന്നത്.
കുടിയേറ്റം സംബന്ധിച്ച് ഒരു രാജ്യങ്ങളും തങ്ങളുടെ നിയമങ്ങള്‍ കാലാനുസൃതമായി പുതുക്കാറുണ്ട്. ഇത്തരം മാറ്റങ്ങള്‍ അറിഞ്ഞ് അതിന് അനുസരിച്ച് പ്രവർത്തിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയേക്കും. അത്തരത്തില്‍ ഓസ്ട്രേലിയന്‍ ഭരണ കൂടം കുടിയേറ്റ മേഖലയില്‍ ജുലൈ മാസം മുതല്‍ വലിയ തോതിലുള്ള പരിഷ്കാരങ്ങളാണ് വരുത്തിയിരിക്കുന്നത്.

മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോർ ടാലന്റഡ് ഏർലി-പ്രൊഫഷണൽ സ്‌കീം ആണ് കുടിയേറ്റ മേഖലയില്‍ ഓസ്ട്രേലിയ വരുത്തിയിരിക്കുന്ന പ്രധാന പരിഷ്കരണങ്ങളിലൊന്ന്. ഈ പദ്ധതിക്ക് കീഴില്‍ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ സ്‌പോൺസർഷിപ്പില്ലാതെ രാജ്യത്ത് ജോലി ചെയ്യാൻ സാധിക്കുമെന്നതാണ് ശ്രദ്ധേയം. ജുലൈ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വന്ന് കഴിഞ്ഞു.
എഞ്ചിനീയറിങ്, ഇൻഫർമേഷൻ ആന്‍ഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിനാൻഷ്യൽ ടെക്നോളജി, റിന്യൂവബിൾ എനർജി, ഖനനം തുടങ്ങിയ മേഖലകളില്‍ വിദഗ്ധരായ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കും ഈ വിസയ്ക്ക് അർഹതയുണ്ടാവുമെന്ന് മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോർ ടാലന്റഡ് ഏർലി-പ്രൊഫഷണൽ സ്‌കീം വ്യക്തമാക്കുന്നു.
വിദ്യാർത്ഥികൾക്കും അക്കാദമിക് ഗവേഷകർക്കും ബിസിനസ് പ്രൊഫഷണലുകൾക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഓസ്‌ട്രേലിയയും അടുത്തിടെ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓസ്ട്രേലിയ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കായി പുതിയ വിസ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.
വിസ സ്പോൺസർഷിപ്പിന്റെ ആവശ്യമില്ലാതെ ഓസ്‌ട്രേലിയയിൽ രണ്ട് വർഷം ചെലവഴിക്കാനുള്ള അവസരം നൽകിക്കൊണ്ട് പ്രതിവർഷം ഇന്ത്യയിൽ നിന്നുള്ള 3000 യുവ പ്രൊഫഷണലുകൾക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കും. ഒരു താൽക്കാലിക വിസയാണ് ഇവർക്ക് അനുവദിക്കുന്നതെങ്കിലും പിന്നീട് വർക്ക് പെർമിറ്റ് ഉള്‍പ്പടേയുള്ളവയിലേക്ക് പരിവർത്തനം ചെയ്യാവുന്നതാണ്.
പ്രത്യേക പഠന മേഖലകളിൽ ബിരുദമുള്ള അംഗീകൃത ഇന്ത്യൻ സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളെയാണ് ഓസ്ട്രേലിയ പ്രധാനമായും ലക്ഷ്യമിടുന്നത്. 31 വയസ്സില്‍ താഴെ ഉള്ളവരായിരിക്കണം അപേക്ഷകർ. അതേസമയം പ്രത്യേക വിസയുടെ ഫീസും വിസ പ്രോസസ്സിംഗ് സമയവും സംബന്ധിച്ച വിശദാംശങ്ങൾ ഓസ്ട്രേലിയന്‍ ഭരണ കൂടം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പ്രവേശനം വേഗത്തിലാക്കാൻ ഇമിഗ്രേഷൻ സംവിധാനം നവീകരിക്കുന്നതായി ഓസ്‌ട്രേലിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇവർക്കായുള്ള വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കിയും അന്തർദേശീയ വിദ്യാർത്ഥികളെ നിലനിർത്തുന്നതിനുള്ള നടപടികൾ പ്രാവർത്തികമാക്കിയും കൂടുതുല്‍ വിദഗ്ധ കുടിയേറ്റക്കാരെ ആകർഷിക്കുകയാണ് ഓസ്ട്രേലിയന്‍ സർക്കാർ ലക്ഷ്യമിടുന്നത്.
-
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററില്‍ ജോലി വേണോ? ഇതാ സുവര്‍ണാവസരം വന്നെത്തി -
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില












Click it and Unblock the Notifications