ഓസ്ട്രേലിയയിൽ ഈ ജോലിയെങ്കിൽ പണം വാരാം; ഞെട്ടിക്കുന്ന ശമ്പളം മാത്രമല്ല വൻ ആനുകൂല്യങ്ങളും,മലയാളി പറയുന്നു
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന മലയാളി നഴ്സുമാരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. മലയാളികൾ മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം ശക്തമാണ്. അതിന് പ്രധാനകാരണം ഈ മേഖലയിൽ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാമാണ്.
ഇപ്പോഴിതാ ഇത്തരത്തിൽ നഴ്സായി ഓസ്ട്രേലിയയിലേക്ക് പോകുമ്പോഴുള്ള ഗുണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് നഴ്സായി ഓസ്ട്രേലിയയിലേക്ക് കുടിയേറിയ കോട്ടയം സ്വദേശി ഷിനോജ്. ഓസ്ട്രേലിയയിൽ നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം, ആശുപത്രിയിലാണോ ഏജ്ഡ് കെയറിലാണോ ജോലി നോക്കുന്നത് നല്ലത്, എത്ര മണിക്കൂർ ജോലി ചെയ്യണം, അധികം സമയം ജോലി ചെയ്താൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമോ , നാട്ടിലെ പ്രവൃത്തി പരിചയം ഓസ്ട്രേലിയയിൽ ഗുണം ചെയ്യുമോ തുടങ്ങിയ കാര്യങ്ങളാണ് ഷിനോജ് 'ഓസ്ട്രേലിയൻ മല്ലു' എന്ന യുട്യൂബ് ചാനലിലൂടെ വിശദീകരിക്കുന്നത്. വിശദമായി അറിയാം.

ഹോസ്പിറ്റലിൽ നമുക്ക് എപ്പോഴും ഒരും ടീം ലീഡ് കാണും. സഹായിക്കാൻ ഡോക്ടർമാരോ നഴ്സുമാരോ ഒക്കെ ഉണ്ടാകും. മാത്രമല്ല ഇവിടെ സർക്കാർ ആശുപത്രികളിൽ റേഷ്യോ എന്നത് 1:4 ആണ് (അതായത് ഒരു നഴ്സിന് നാലു രോഗികളുടെ ചുമതല). ആവശ്യമുണ്ടെങ്കിൽ നമുക്ക് നഴ്സിങ് അസിസ്റ്റന്റിന്റെ സഹായം വേണമെങ്കിൽ തേടാം
യുകെയിൽ 12 മണിക്കൂർ ആണ് ഷിഫ്റ്റ്. എന്നാൽ ഇവിടെ ആശുപത്രി വാർഡുകളിൽ എട്ട് മണിക്കൂറാണ് ഷിഫ്റ്റ്. 12 മണിക്കൂർ ഉണ്ട്. പക്ഷേ അത് ഐസിയുവിലാണ്. 8 മണക്കൂർ ഷിഫ്റ്റ് വന്നാലുള്ള പ്രശ്നം ആഴ്ചയിൽ അഞ്ചു ദിവസം നമ്മൾ ജോലി ചെയ്യണം. അതായത് 40 മണിക്കൂർ.
യുകെയിൽ രണ്ടായിരം പൗണ്ടാണ് ശമ്പളമായി കിട്ടിയിരുന്നതെങ്കിൽ ഇവിടെ മൂവായിരം പൗണ്ട് ലഭിക്കുന്നുണ്ട്. മുൻപത്തെ പ്രവൃത്തിപരിചയം എല്ലാം ഇവിടെ പരിഗണിക്കും. ശനി, ഞായർ ദിവസങ്ങളിൽ ജോലി ചെയ്താൽ കൂടുതൽ ശമ്പളം ലഭിക്കും. 75 ശതമാനം അധികമാണ് കിട്ടുക. ഞായർ ചെയ്താൽ 100 ശതമാനം കിട്ടും. 14 ദിവസം കൂടുമ്പോൾ നമ്മുക്ക് ശമ്പളം കൃത്യമായി ലഭിക്കും. അതുകൂടാതെ പിഎഫ് കിട്ടും. 5 വർഷം എക്സ്പീരിയൻസുള്ളയാൾക്ക് മണിക്കൂറിന് 49 ഡോളർ മണിക്കൂറിന് വേറെ കിട്ടുന്നുണ്ട്. പ്രൈവറ്റ് ആശുപത്രികളിലും ഇതേ നിലയിൽ തന്നെയാണ് ശമ്പളം.
ഏജ്ഡ് കെയറിൽ നഴ്സുമാർക്ക് ശമ്പളം കുറവായിരുന്നു. എന്നാൽ ജുലൈ ഒന്നു മുതൽ ശമ്പളം കൂടിയിട്ടുണ്ട്. ഇപ്പോൾ മണിക്കൂറിന് 48 ഡോളർ കിട്ടുന്നുണ്ട്.യുകെ, ന്യീസിലാന്റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ എല്ലാം ഏജ്ഡ് കെയറിൽ ഒരേ രീതിയാണ്. ടാബ്ലറ്റ് കൊടുക്കുക, ഡ്രസിങ് ചെയ്യുക, ഫാമിലിയെ ഫോളോ അപ്പ് അറിയിക്കുക,ഫിസിയോതെറാപ്പിസ്റ്റിനെയും ഡോക്ടർമാരെയും ബന്ധപ്പെടുക തുടങ്ങിയവയൊക്കെയാണ് ജോലി. അത്യാവശ്യം വന്നാൽ ആംബുലൻസ് വിളിച്ച് ആശുപത്രികളിലേക് മാറ്റണം.
ഏജ്ഡ് കെയറിൽ ഒരു നഴ്സ് ദിവസം 30 പേരെ നോക്കണം. നല്ല ഉത്തരവാദിത്തമുണ്ട്.
ഏജ്ഡ് കെയറില്‍ മനേജരുടെ അടുത്താണ് നഴ്സ് റിപ്പോർട്ട് ചെയ്യേണ്ടത്.അതിനൊരു സ്ട്രക്ചർ ഉണ്ട്. അതിന് ശേഷം കുടുംബത്തെ അറിയിക്കുക ഇവയൊക്കെയായിരിക്കും ഉത്തരവാദിത്തം', ഷിനോജ് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications