ഓസ്ട്രേലിയയിൽ മലയാളികൾക്ക് ഒരുങ്ങുന്നത് വമ്പൻ അവസരം; ഉപരിപഠനവും ഇനി എളുപ്പമാകും
തിരുവനന്തപുരം: ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ, വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ് എന്നിവർ ഓസ്ട്രേലിയൻ മന്ത്രിയും സംഘാംഗങ്ങളുമായി ചർച്ച നടത്തി. ഓസ്ട്രേലിയൻ കോൺസുൾ ജനറൽ സിലായിസാകി ഓസ്ട്രേലിയയിലെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വേസ്റ്റേൺ ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയിലുള്ള തൊഴിലവസരങ്ങൾ കേരളത്തിലെ തൊഴിലന്വേഷകർക്ക് മുമ്പിൽ തുറന്നു കാട്ടുന്നതിനും അവിടങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് കേരളത്തിലെ യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കുന്നതിനും സന്ദർശനം ഉപകരിക്കുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.പ്രത്യേക ഉന്നതതല സംഘത്തെ നിയോഗിച്ചുകൊണ്ടും വിദ്യാർഥി, അധ്യാപക വിനിമയം സാധ്യമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

വകുപ്പിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ ഒഡെപെകുമായി വിദേശ നിയമനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി കൈകോർക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. ആദ്യ പടിയായി ആരോഗ്യ മേഖലയിലെ ഡോക്ടർ, നഴ്സ്, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെ ഒഡെപെക് മുഖേന ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കും. കേരളത്തിലെ തൊഴിലന്വേഷകർക്ക് ഓസ്ട്രേലിയയിൽ ജോലി നേടാൻ ആവശ്യമായ നൈപുണ്യ വികസന പരിശീലനങ്ങളും ഒഡെപെക് നൽകും. ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തി.
സെക്രട്ടേറിയറ്റ് അനെക്സ് രണ്ടിലെ ലയം ഹാളിൽ നടന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ആരോഗ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഫ്, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പു സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, ലേബർ കമ്മീഷണർ അർജുൻ പണ്ഡ്യൻ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ, ഒഡെപെക് ചെയർമാൻ അഡ്വ. കെ.പി അനിൽ കുമാർ, മാനേജിങ് ഡയറക്ടർ അനൂപ് കെ.പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ












Click it and Unblock the Notifications