ഓസ്‌ട്രേലിയയില്‍ ജോലി: മാസ ശമ്പളമായി 4 ലക്ഷം രൂപയിലേറെ, ഫ്രീ റിക്രൂട്ട്‌മെൻ്റുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ റെസിഡൻഷ്യൽ ഏജ്ഡ് കെയർ പ്രൊവൈഡർമാരുടെ റിക്രൂട്ട്‌മെൻ്റിനായി നഴ്‌സുമാരിൽ നിന്ന് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് അപേക്ഷ ക്ഷണിക്കുന്നു. നഴ്സിങ്ങില്‍ ബിരുദമുള്ളവർക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷിക്കാം. എഎച്ച്പിആർ യോഗ്യത ഉണ്ടായിരിക്കണം.
കുടാതെ അപേക്ഷകർക്ക് ഐ ഇ എല്‍ ടി എസില്‍ (അക്കാദമിക് മൊഡ്യൂൾ) ഏറ്റവും കുറഞ്ഞ മൊത്തത്തിലുള്ള സ്‌കോർ 7 ഉം ഒരോ വിഷയത്തിലും കുറഞ്ഞത് 7 സ്കോറും ഉണ്ടായിരിക്കണം. നാല് വിഷയങ്ങളില്‍ (കേൾക്കൽ, വായന, എഴുത്ത്, സംസാരിക്കൽ) ഓരോന്നിലും ഏറ്റവും കുറഞ്ഞത് ബി സ്കോറുള്ള ഒഇടി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

വയോജന പരിചരണത്തിൽ രജിസ്ട്രേഷന് ശേഷമുള്ള പ്രവർത്തി പരിപചയം അത്യാവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച വേതനം ലഭിക്കും. പ്രതിവർഷം 75000 മുതൽ 90000 വരെ ഓസ്ട്രേലിയന്‍ ഡോളറായിരിക്കും വാർഷിക ശമ്പളം. 41.84 ലക്ഷം മുതല്‍ 50.21 ലക്ഷം വരെ. അതായത് മാസം 3.41 ലക്ഷം മുതല്‍ 4.1 ലക്ഷം വരെ ശമ്പളമായി ലഭിക്കും.
ഓവർടൈം, വാരാന്ത്യം, പൊതു അവധി ദിനത്തിലെ ജോലി എന്നിവയ്ക്ക് അധിക വേതനവും ലഭിക്കും. സാധാരണ ശമ്പളത്തേക്കാള്‍ 80% അധികമായിരിക്കും ഇത്. പ്രതിവർഷം 4 ആഴ്ച വാർഷിക അവധി, 12 ആഴ്ച ശമ്പളത്തോടെയുള്ള രക്ഷാകർതൃ അവധി, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സൗജന്യ ആരോഗ്യ ഇൻഷുറൻസ്, 2 മാസം വരെ സൗജന്യ താമസം, തിരിച്ച് കിട്ടുന്ന വിമാന യാത്ര നിരക്ക് എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
മതിയായ യോഘ്യതയുള്ളവർക്ക്, നിങ്ങളുടെ സിവി, AHPRA രജിസ്ട്രേഷൻ തെളിവുകൾ, IELTS/OET/PTE/TOEFL സ്കോർ ഷീറ്റുകൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2024 ജൂലൈ 10-നോ അതിനുമുമ്പോ "AHPRA Nurse to Australia" എന്ന സബ്ജക്റ്റ് ലൈൻ സഹിതം അയയ്ക്കാവുന്നതാണ്. കൂടുതല്‍ യോഗ്യതയെക്കുറിച്ചും മറ്റും അറിയാന്‍ ഒഡെപെക് വെബ്സൈറ്റ് സന്ദർശിക്കുക.
കോഴിക്കോട് ജില്ലയില്‍ ജോലി
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ. ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ലഭിക്കാത്ത പക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും) നിന്ന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാര്‍ച്ച് 31 വരെ മാത്രം. സ്ഥിരം നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിയമിക്കപ്പെടുന്നവരുടെ പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് മണി വരെയായിരിക്കും. നിയമനം ലഭിക്കുന്നവര്‍ക്ക് 12000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും.
നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്,(എസ്എസ്എല്‍സി ബുക്ക്), മുന്‍പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2370379.
-
കൊച്ചിൻ പോർട് ട്രെസ്റ്റിൽ വീണ്ടും നിരവധി ഒഴിവുകൾ; 2.20 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications