പത്താംക്ലാസ് യോഗ്യത ഉണ്ടോ? ഓസ്ട്രേലിയയിൽ മൂന്നരലക്ഷം ശമ്പളം വാങ്ങാം, ജപ്പാനിലും ഒഴിവ്
തിരുവനന്തപുരം: ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി വേണോ? ഇതാണ് വമ്പൻ അവസരമൊരുക്കുകയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള നോളജ് എകണോമിക് മിഷൻ. ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലേയും കേരളത്തിലേയും വിവിധ കമ്പനികളിലുമാണ് അവസരം ഉള്ളത്.
ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ് തസ്കിയിലാണ് അവസരം . മെറ്റൽ ഫാബ്രിക്കേറ്റർ വിഭാഗത്തിൽ 1000 ഒഴിവുകളാണ് ഉള്ളത്. ഐടിഐയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. 1,75,000- 2,50,000 രൂപവരെയാണ് മാസ ശമ്പളം. കെയർ അസിസ്റ്റന്റിന് പത്താം ക്ളാസ് ആണ് യോഗ്യത. 2,50,000- 3,50,000 വരെയാണ് മാസശമ്പളം ലഭിക്കുക. ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമയാണ് യോഗ്യത. 1,00,000- 1,75,000 രൂപ വരെയാണ് മാസ ശമ്പളം.

കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബള്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://knowledgemission.kerala.gov.in ഫോൺ-0471 2737881, 0471 2737882
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 26, 27 തീയതികളില്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഡയാലിസിസ് ടെക്നീഷ്യന്‍, ഡയാലിസിസ് സ്റ്റാഫ് നഴ്സ് തസ്തികകളിലേയ്ക്ക് ജൂണ്‍ 26 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ.ആറ് മാസത്തില്‍ കുറയാതെ ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്തവരെ മാത്രമേ ഡയാലിസിസ് സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് പരിഗണിക്കുകയുള്ളു. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 27 ന് രാവിലെ 11 ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി നേരിട്ട് എത്തേണ്ടതാണ്. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക്‌ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് യോഗ്യരായവര്‍ക്ക് നിയമനം നല്‍കുന്നതുമായിരിക്കും.
രാത്രി,കാഷ്വാലിറ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍. നിയമനം, വേതനം,പിരിച്ചു വിടല്‍ എന്നിവ ആശുപത്രി സൂപ്രണ്ടിന്റേയും എച്ച്.എം.സി യുടേയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പ്രസ്തുത തസ്തികയില്‍ പി.എസ്.സി നിയമനം നടക്കുന്നതുവരേയോ ആയിരിക്കും നിയമന കാലാവധി.കാലാവധി കഴിഞ്ഞാല്‍ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. 04868 232 650
താല്‍ക്കാലിക അധ്യാപക നിയമനം
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നതിനും ഈ അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതിനും ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികക്ക് ബയോമെഡിക്കല്‍ എഞ്ചിനീയറിങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്മാന്‍ തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ, കെ ജി സി ഇയുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം 10 മണിക്ക് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2211400, 9995145988.












Click it and Unblock the Notifications