ബിരുദം വേണ്ട, ഓസ്ട്രേലിയയില്‍ നിരവധി അവസരങ്ങള്‍, ഈ മേഖലയിലുള്ളവര്‍ക്ക് പോക്കറ്റ് നിറയ്ക്കും ശമ്പളം
സിഡ്നി: നിങ്ങളുടെ കൈയ്യില്‍ തൊഴില്‍ മികവുണ്ടോ? എങ്കിലിതാ ഓസ്ട്രേലിയയില്‍ കൈനിറയെ അവസരങ്ങളുണ്ട്. നിരവധി ഒഴിവുകളാണ് ഉള്ളത്. ആകര്‍ഷകമായ ശമ്പളവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളില്‍ പലരും ഉയര്‍ന്ന ശമ്പളമുള്ള ജോലിയാണ് നോട്ടമിടുന്നത്. അതാണ് വിദേശ ജോലിക്ക് പ്രിയമേറുന്നത്.
പ്രധാനമായും വിലക്കയറ്റവും, ജീവിത ചെലവ് ഉയര്‍ന്നതുമെല്ലാം ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുന്നുണ്ട്. യുഎസ്സിലെ പോലെ കൂട്ടത്തോടെ പുറത്താക്കല്‍ ഓസ്ട്രേലിയയെ ബാധിച്ചിട്ടില്ല. അതാണ് ഓസ്ട്രേലിയ ഉദ്യോഗാര്‍ത്ഥികളുടെ പ്രിയപ്പെട്ട വിദേശ രാജ്യമാകുന്നത്. ബിരുദ യോഗ്യത ഉള്ളവര്‍ക്കും, അല്ലാത്തവര്‍ക്കുമായി നിരവധി അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഈ ജോലിക്ക് ബിരുദം വേണ്ട
വിദേശത്ത് നിന്ന് വരുന്നവര്‍ക്കും ഒപ്പം തദ്ദേശവാസികള്‍ക്കും ഒരുപോലെ അവസരങ്ങള്‍ ഓസ്ട്രേലിയയിലുണ്ട്. ബിരുദമില്ലാതെ തന്നെ വന്‍ തുക നിങ്ങള്‍ക്ക് നേടാനാവുന്ന ജോലികള്‍ ധാരാളമുണ്ട്.
ഐസിടി മാനേജര്‍മാര്‍, കെമിക്കല്‍, ഗ്യാസ്, പെട്രോളിയം, പവര്‍ ജനറേഷന് പ്ലാന്‍ ഓപ്പറേറ്റര്‍മാര്‍, ഐസിടി സെയില്‍സ് പ്രൊഫഷണല്‍സ് എന്നിവര്‍ക്കൊന്നും ബിരുദത്തിന്റെ ആവശ്യമേയില്ല. ധാരാളം ഒഴിവുകളും ഈ മേഖലയിലുണ്ട്. ബിരുദമില്ലെന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്കും ഓസ്ട്രേലിയയില്‍ വന്‍ തുക തന്നെ ശമ്പളം നേടാന്‍ സാധിക്കും.
ശമ്പളം ആരെയും ഞെട്ടിക്കും
ഐസിടി മാനേജര്‍മാര്‍ക്ക് 1.7 ലക്ഷം യൂറോയാണ് ശമ്പളം. വര്‍ഷത്തില്‍ 1.51 കോടി രൂപ നിങ്ങള്‍ക്ക് ഈ ജോലിയിലൂടെ നേടിയെടുക്കാം. പവര്പ്ലാന് ഓപ്പറേറ്റര്‍മാര്‍ക്ക് 1.68 ലക്ഷം യൂറോയാണ് ശമ്പളം. ഈ ജോലിയെടുത്താല്‍ 1.49 കോടി രൂപ വര്‍ഷത്തില്‍ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്ന് ഉറപ്പാണ്.
ഐസിടി സെയില്‍സ് പ്രൊഫഷണലുകള്‍ക്കും ധാരാളം അവസരങ്ങളുണ്ട്. അക്കൗണ്ട് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നിവയിലാണ് ഒഴിവുകളുള്ളത്. 1.57 ലക്ഷം യൂറോയാണ് ഈ ജോലിക്കുള്ള ശമ്പളം. ഇന്ത്യയിലാണെങ്കില്‍ 1.39 കോടി രൂപ വര്‍ഷത്തില്‍ പോക്കറ്റിലെത്തും.
ബിരുദമുള്ളവർക്ക് ശമ്പളം വേറെ ലെവല്‍
ഓഹരി പങ്കാളിത്തമുള്ള അഭിഭാഷകര്‍ക്കും ഓസ്ട്രേലിയയില്‍ വന്‍ ഡിമാന്‍ഡാണ്. മികച്ച പ്രാക്ടീസ് കൂടെയുണ്ടെങ്കില്‍ ശമ്പളം ഇനിയും ഉയരും. മെല്‍ബണിലും, സിഡ്നിയിലും, അഞ്ച് ലക്ഷം യൂറോയ്ക്ക് മുകളിലാണ് ശമ്പളം. 4.44 കോടി രൂപ വരും ഇത്. അത് എട്ടര ലക്ഷം യൂറോ വരെ നീളാം.അതായത് 7.5 കോടി വരെ നിങ്ങള്‍ക്ക് സമ്പാദിക്കാം.
ജനറല്‍ കൗണ്‍സിലാണെങ്കില്‍ രണ്ടര ലക്ഷം യൂറോ മുതല്‍ നാല് ലക്ഷം വരെയാണ് സമ്പാദിക്കാനാവുക. അക്കൗണ്ടന്‍സി-ഫിനാന്‍സ് മേഖലയിലും ഉയര്‍ന്ന ശമ്പളമുണ്ട്. ട്രഷറി അധ്യക്ഷന്റെ ശരാശരി ശമ്പളം 4.10 ലക്ഷം യൂറോയാണ്. 3.64 കോടി ബിരുദ യോഗ്യക്കാര്ക്കും, മികച്ച പ്രാക്ടീസുള്ളവര്‍ക്കും ലഭിക്കും.
നിര്‍മാണ മേഖലയിലും അവസരങ്ങള്‍
നിര്‍മാണ മേഖല നേരത്തെ വിതരണ പ്രശ്നത്തെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നിശ്ചലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണ്. നിരവധി പേരാണ് ഈ മേഖലയില്‍ ജോലി കണ്ടെത്തുന്നത്. കണ്‍സ്ട്രക്ഷന്‍ മാനേജര്‍മാര്‍ 2.5 ലക്ഷം യൂറോ മുതല്‍ 3.2 ലക്ഷം യൂറോ വരെയാണ് ശമ്പളമായി നേടുന്നത്.
പ്രൊജക്ട് മാനേജര്‍മാര്‍ക്ക് 1.6 ലക്ഷം യൂറോയ്ക്കും 2.5 ലക്ഷത്തിനും ഇടയിലാണ് ലഭിക്കുക. സീനിയര്‍ എസ്റ്റിമേറ്റര്മാര്, സൈറ്റ് മാനേജര്‍മാര്‍, ഡിസൈന്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കും മികച്ച ശമ്പളം ഓസ്ട്രേലിയന്‍ കമ്പനികള്‍ നല്‍കുന്നുണ്ട്.
ഐടി സെക്ടറിലും ഉയര്‍ന്ന ശമ്പളം
യുഎസ്സിന്റെ അത്ര ഇല്ലെങ്കിലും ഐടി, സാങ്കേതിക മേഖലകളില്‍ ധാരാളം അവസരങ്ങളുണ്ട്. 1.5 ലക്ഷം യൂറോയ്ക്കും 2 ലക്ഷത്തിനും ഇടയിലാണ് വാര്‍ഷിക ശമ്പളം. മാനേജര്‍മാര്‍ക്ക് ഇതില്‍ കൂടുതല്‍ ലഭിക്കും. സിഡ്നിയിലാണ് ഐടി കമ്പനികളുടെ നേതൃസ്ഥാനത്ത് കൂടുതല്‍ പേരുള്ളത്.
ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ധാരാളമായി ആശ്രയിക്കുന്നതും ഈ മേഖലയെയാണ്. അതുകഴിഞ്ഞാല്‍ ബാങ്കിംഗ് മേഖലയിലാണ് ധാരാളം അവസരമുള്ളത്. ഐടി മേഖലയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫസര്മാര്ക്ക് 2.55 ലക്ഷം യൂറോയാണ് വാര്‍ഷിക ശമ്പളം.
ടെക്നോളജി ഓഫീസര്‍മാരാണെങ്കില്‍ മൂന്ന് ലക്ഷം യൂറോയ്ക്ക് മുകളില്‍ ലഭിക്കും. പ്രൊജക്ട് ഡയറക്ടര്‍മാര്‍, പ്രോഗ്രാം മാനേജര്‍മാര്‍, എന്നിവര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കും.
-
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications