ഓസ്‌ട്രേലിയയില്‍ ജോലിയെടുക്കാന്‍ തയ്യാറാണോ; കൈ നിറയെ സമ്പാദിക്കാം, ഈ പ്രൊഫഷന്‍ തിരഞ്ഞെടുക്കണം
ലണ്ടന്‍: വിദേശത്തൊരു ജോലി നമ്മളെല്ലാം ആഗ്രഹിക്കുന്നതാണ്. പക്ഷേ വെറുമൊരു ജോലി മതിയോ? ആകര്‍ഷകമായ ശമ്പളമുള്ള പ്രൊഫഷണല്‍ ജോലി തന്നെ ആയാലോ? എങ്കിലിതാ ഓസ്‌ട്രേലിയ നിങ്ങള്‍ക്കൊരു മികച്ച ഓപ്ഷനാണ്. അവിടെ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് പ്രൊഫഷണല്‍ ജോലികള്‍ക്കാണ്.
ഒരുപാട് ഉയര്‍ന്ന ശമ്പളവും ഇന്ത്യക്കാര്‍ക്കായി അവിടെ കാത്തിരിക്കുന്നത്. അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ യോഗ്യത വ്യക്തമാക്കി അയക്കുക. ഏത് പോസ്റ്റിലേക്കാണ് കൂടുതല്‍ ഒഴിവുകള്‍ ഉള്ളതെന്ന് നോക്കി അയക്കുക. കൂടുതല്‍ ശമ്പളം ഏതൊക്കെ തൊഴിലിനാണെന്ന് നോക്കാം.

മെഡിക്കല്‍ പ്രൊഫഷന്‍
മെഡിക്കല്‍ പ്രൊഫഷനാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. മികച്ച വരുമാനമുള്ള ജോലികളില്‍ ആദ്യ പത്തിലെ നാല് സ്ഥാനങ്ങളിലും മെഡിക്കല്‍ പ്രൊഫഷനാണ് ഇടംപിടിച്ചിരിക്കുന്നത്. അതില്‍ തന്നെ സര്‍ജനുകള്‍ക്കാണ് ഏറ്റവും ആവശ്യകത.
ഓസ്‌ട്രേലിയയില്‍ ആകെയുള്ളത് 4157 സര്‍ജന്മാരാണ്. വലിയൊരു കുറവ് ഇതിലുണ്ട്. ഡോക്ടര്‍മാര്‍ക്ക് നല്ല ഡിമാന്‍ഡ് ഓസ്‌ട്രേലിയയിലുണ്ട്. ഇത് മനസ്സിലാക്കി അപേക്ഷകള്‍ അയക്കുക. 457281 ഡോളറാണ് വര്‍ഷത്തില്‍ ശരാശരി വരുമാനം ലഭിക്കുക. നാല് കോടി രൂപയോളം വരുമിത്.
അനസ്‌തേഷ്യ സ്‌പെലിസ്റ്റുകള്‍ക്കും അവസരം
ഓസ്‌ട്രേലിയയില്‍ നിരന്തരം ഒഴിവ് വരുന്ന മറ്റൊന്നാണ് ആനസ്‌തേഷ്യ സ്‌പെഷലിസ്റ്റുകള്‍. ഇവിടേക്ക് ജോലിക്കായി വരുന്ന അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റുകളും, കുറവാണ്.
ആകെ 3479 അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റുകളാണ് ഇവിടെയുള്ളത്. വര്‍ഷത്തില്‍ മൂന്നര കോടി രൂപ വരെയാണ് ഇവര്‍ക്കായി ലഭിക്കുക. 4.26 ലക്ഷം ഡോളര്‍ വരും ഇത് ഓസ്‌ട്രേലിയയില്‍.
ഇവര്‍ക്കും വലിയ ഡിമാന്‍ഡ്
ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ മേഖലയിലുള്ളവര്‍ക്കുള്ള അവസരം തീരുന്നില്ല. മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെയും ധാരാളമായി ഓസ്‌ട്രേലിയ തേടുന്നുണ്ട്. അതുപോലെ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സിനും അവസരമുണ്ട്. 3.34 ലക്ഷം ഡോളറാണ് സ്‌പെഷ്യലിസ്റ്റുകള്‍ക്കായി ഓസ്‌ട്രേലിയ നല്‍കുന്നത്.
നമ്മുടെ നാട്ടിലൊക്കെ ഈ തുക ചിന്തിക്കുകയേ വേണ്ട. രണ്ട് കോടി 75 ലക്ഷം രൂപ വര്‍ഷത്തില്‍ ലഭിക്കും. പ്രാക്ടീഷനേഴ്‌സിന് 2.51 ലക്ഷം ഡോളര്‍ അഥവാ രണ്ട് കോടിയില്‍ രൂപ വര്‍ഷത്തില്‍ ലഭിക്കും. ഈ മൂന്ന് മേഖലയിലേക്കും ആളുകളെ ധാരാളമായി ഓസ്‌ട്രേലിയ തേടുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന അപേക്ഷകള്‍ കൃത്യമായി അയക്കാന്‍ ശ്രമിക്കുക.
സിഇഒ പദവികള്‍ക്ക് ഡിമാന്‍ഡ്
ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ പ്രൊഫഷനേക്കാള്‍ കമ്പനികളിലെ നിയന്ത്രണത്തിനാണ് കൂടുതല്‍ അപേക്ഷകരുള്ളത്. അതുകൊണ്ട് മെഡിക്കല്‍ മേഖല ആരും അധികം അപേക്ഷിക്കുന്നില്ല. സിഇഒ പദവികളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന മേഖലകളിലൊന്ന്.
2.24 ലക്ഷം പേരാണ് ഈ മേഖലയില്‍ ജോലിയെടുക്കുന്നത്. ഏകദേശം 1.77 ലക്ഷം ഡോളര്‍ വര്‍ഷത്തില്‍ സമ്പാദിക്കാം. ഒരു കോടി 46 ലക്ഷം രൂപ വരും ഇന്ത്യയില്‍ ഇത്.
ശരാശരി വരുമാനം ഇങ്ങനെ
68289 ആണ് ഓസ്‌ട്രേലിയന്‍ പൗരന്‍ ഒരു വര്‍ഷം ശരാശരി സമ്പാദിക്കുന്നത്. ഒരു ശരാശരി ഓസ്‌ട്രേലിയക്കാരന്റെ വരുമാനം 50980 ആണ്. 44001 ഡോളറിനും 1.2 ലക്ഷം ഡോളറിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സമ്പാദിക്കുന്നത്.
44.5 ശതമാനം ജീവനക്കാര്‍ ഈ കാറ്റഗറിയില്‍ വരുന്നതാണ്. അതേസമയം ഓസ്‌ട്രേലിയയിലെ തൊഴില്‍ മേഖലയില്‍ അതുകൊണ്ട് പ്രവാസികള്‍ക്ക് തൊഴില്‍ സാധ്യത ധാരാളമുണ്ട്. ഇന്ത്യക്കാര്‍ക്ക് പരിഗണിക്കാവുന്ന തൊഴില്‍ മേഖലയായിയ അതുകൊണ്ട് മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയ.












Click it and Unblock the Notifications