സ്റ്റുഡന്റ് വിസയിലാണോ? എന്ത് മാത്രം ജോലിയാണ് ഓസ്ട്രേലിയയിലുള്ളത്, ശമ്പളവും ആകര്‍ഷകം
സിഡ്നി: വിദേശത്ത് ഒക്കെ പഠിക്കാന്‍ പോകുന്നത് നമ്മുടെ എല്ലാം വലിയ ആഗ്രഹമായിരിക്കും. പക്ഷേ ജീവിത ചെലവ് ഇന്ത്യയേക്കാള്‍ അധികമാണ് പലയിടത്തും. അതുകൊണ്ട് ഒരു ജോലി ആവശ്യമായി വരുമെന്ന് ഉറപ്പാണ്. പക്ഷേ അത്ര എളുപ്പത്തില്‍ നമുക്കൊരു ജോലി ലഭിക്കുമോ? അതും വിദ്യാര്‍ത്ഥി വിസയിലായിരിക്കുമ്പോള്.
ഓസ്ട്രേലിയയില്‍ ആണ് നിങ്ങള്‍ ഉള്ളതെങ്കില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടാവും. നേരത്തെ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലിയെടുക്കുന്ന നിയമം ഓസ്ട്രേലിയ പരിഷ്കരിച്ചതാണ്. അതിലൂടെ ധാരാളം അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഏതൊക്കെ മേഖലകളിലാണ് ഒഴിവുകള്‍ ഉള്ളതെന്ന് നോക്കാം.

സമ്പാദിക്കാം കൈനിറയെ
ജൂലായ് ഒന്ന് മുതല്‍ പുതിയ നിയമങ്ങള്‍ സ്റ്റുഡന്റ് വിസ ഉള്ളവര്‍ക്കായി നിലവില്‍ വരും. അതോടെ ചില മാറ്റങ്ങള്‍ വരും. ശമ്പളം മണിക്കൂറില്‍ 21 ഡോളര്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് വേതനമായി ലഭിക്കുക. 1731 ഇന്ത്യന്‍ രൂപ നമുക്ക് ശമ്പളമായി ലഭിക്കുമെന്നര്‍ത്ഥം.
ഇത് വലിയൊരു തുകയായി മാറാന്‍ അധികം സമയൊന്നുമില്ല. അതായത് രണ്ടാഴ്ച്ച നിങ്ങള്‍ ജോലിയെടുത്താല്‍ 1026 ഡോളറായിരിക്കും വേതനം. 57000 രൂപയില്‍ അധികം വരും ഈ തുക. അമ്പരപ്പിക്കുന്ന തുകയാണിത് അല്ലേ.
മാറ്റങ്ങള്‍ നല്ലതിന്
സ്റ്റുഡന്റ് വിസയില്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ വിവാഹം കഴിക്കാത്തവരുണ്ടെങ്കില്‍ മാത്രമേ നേരത്തെ ഓസ്ട്രേലിയയില്‍ കോഴ്സ് കഴിഞ്ഞ ശേഷം തങ്ങാന്‍ അനുവദിച്ചിരുന്നുള്ളൂ. മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെയും, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തോളവും രാജ്യത്ത് തുടരാന്‍ സാധിക്കുമായിരുന്നു.
ഇവര്‍ക്കെല്ലാം രണ്ട് വര്‍ഷം കൂടുതലായി ലഭിക്കും. പക്ഷേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 28 ശതമാനം മാത്രമാണ് പഠനത്തിന് ശേഷം ഓസ്ട്രേലിയയില്‍ തുടരുന്നത്. 16 ശതമാനം മാത്രമാണ് സ്ഥിരം താമസക്കാരായും മാറുന്നത്.
മുന്‍ നിയമം ഇങ്ങനെ
പഴയ സ്റ്റുഡന്റ് വിസ നിയമപ്രകാരം രണ്ടാഴ്ച്ച കാലയളവില്‍ 40 മണിക്കൂര്‍ മാത്രമാണ് ആകെ ജോലിയെടുക്കാന്‍ അനുവാദമുള്ളത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള കാലയളവാണ് വര്‍ക്ക് വീക്കായി ഓസ്ട്രേലിയയില്‍ കണക്കാക്കുന്നത്.
എന്നാല്‍ ഈ നിയമം ജൂണ്‍ മുപ്പതിന് അവസാനിക്കും. പുതിയ നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച്ചക്കാലം 48 മണിക്കൂര്‍ വരെ ജോലിയെടുക്കാം. ഇനി സെമസ്റ്റര്‍ ഇടവേളകളുടെ സമയത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സമയ പരിധിയില്ലാതെ ജോലിയെടുക്കാം.
കൂടുതല്‍ സമയത്തിന് എന്ത് ചെയ്യും
തീര്‍ച്ചയായും കൂടുതല്‍ സമയം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. അതിനായി അവധിക്കാലം വരാനായി കാത്തിരിക്കുക. 48 മണിക്കൂര്‍ വളരെ കുറവാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. പക്ഷേ നിങ്ങള്‍ പഠനത്തിനായിട്ടാണ് ഓസ്ട്രേലിയയില്‍ എത്തിയതെന്ന് ഓര്‍ത്തിരിക്കേണ്ട കാര്യമാണ്.
ബാക്കി സമയം നിങ്ങളുടെ പരീക്ഷകള്‍, പഠനസംബന്ധമായ കാര്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാം. എന്ത് തന്നെയായാലും മണിക്കൂറില്‍ നിങ്ങള്‍ക്ക് 21 ഡോളര്‍ ഉറപ്പായും കിട്ടുമെന്ന് മനസ്സിലാക്കുക.
ഏതൊക്കെ ജോലികള്‍
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, വസ്ത്രങ്ങളുടെ ആഭരണങ്ങളുമെല്ലാം വില്‍ക്കുന്ന കടകള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് ജോലിയെടുക്കാം. കഫേകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍, ഓണ്‍ലൈന്‍ ഡെലിവെറി എന്നിവയും പരീക്ഷിക്കാം.
സര്‍വീസുകള്‍, ക്ലറിക്കല്‍ ജോലി, അധ്യാപനം എന്നിവയെല്ലാം വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാം. കുട്ടികളെ നോക്കുന്നതും, ക്ലീനിംഗുമെല്ലാം മികച്ച അവസരങ്ങള്‍ സമ്മാനിക്കുന്നതാണ്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications