ഓസ്ട്രേലിയയില്‍ ഒരു ജോലിയാണോ നോക്കുന്നത്: എങ്കില്‍ ഇതാ ഒരു സന്തോഷവാർത്ത, വന്‍ അവസരങ്ങള്‍ വരുന്നു
മലയാളികള്‍ കൂടുതലായി കുടിയേറുന്ന ഒരു രാജ്യമാണ് ഓസ്ട്രേലിയ. പഠനത്തിനായും ജോലിക്കായും നിരവധിയാളുകളാണ് ഓസ്ട്രേലിയയിലേക്ക് വിമാനം കയറുന്നത്. പഠനത്തിനായി പോയി താല്‍ക്കാലികമായും പിന്നീടും സ്ഥിരമായും ജോലി നേടിയെടുത്ത് ഓസ്ട്രേലിയന്‍ പൌരത്വം നേടിയെടുക്കുന്നവരുമുണ്ട്. അതേസമയം തന്നെ ഇന്ത്യക്കാർക്ക് ഒസ്ട്രേലിയയില്‍ ജോലി നേടുന്നതിന് നിയമപരമായി തന്നെ ഏതാനും തടസ്സങ്ങളുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. നിലവിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും വിദഗ്ധർക്കും തൊഴിൽ വിസ ലഭിക്കുന്നത് എളുപ്പമാക്കുന്നത് ജർമ്മനി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്.

വിദഗ്ധ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് വിസ നൽകുന്ന പ്രക്രിയ ലളിതമാക്കുന്നതിനും ബ്യൂറോക്രാറ്റിക്, നിയമപരമായ നടപടിക്രമങ്ങൾ നവീകരിക്കുന്നതിനുമുള്ള പദ്ധതികൾ ചാൻസലർ ഒലാഫ് ഷോൾസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജർമ്മനി തങ്ങളുടെ തൊഴിൽ ശക്തിയിലെ, പ്രത്യേകിച്ച് വിദഗ്ധ തൊഴിലാളികളുടെ ആവശ്യം ഉയർന്ന സാങ്കേതിക മേഖലയിൽ, നൈപുണ്യ വിടവ് നികത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഫെബ്രുവരിയിൽ ഇന്ത്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശന വേളയിലാണ് ഷോൾസിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് ഏതൊക്കെ മേഖലകളാണ് ഏറ്റവും കൂടുതൽ ജോലിക്കെടുക്കുന്നത്, റസിഡൻസി പെർമിറ്റ് എങ്ങനെ നേടാം, മറ്റ് പ്രധാന വിശദാംശങ്ങൾ എന്തെല്ലാം എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നത്.
ഏതൊക്കെ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍?
ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസ്, എഞ്ചിനീയറിംഗ്, മെഡിസിൻ, നാച്ചുറൽ സയൻസസ്, അർബൻ ആൻഡ് ട്രാഫിക് പ്ലാനിംഗ്, മാത്തമാറ്റിക്സ്, ആർക്കിടെക്ചർ, ഇന്റീരിയർ ഡിസൈൻ, സയന്റിഫിക് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഓസ്ട്രേലിയയില്‍ വലിയ തൊഴിലവസരങ്ങളുണ്ടെന്ന് അഭിനവ് ഇമിഗ്രേഷൻ സർവീസസ് പ്രസിഡന്റും സ്ഥാപകനുമായ അജയ് ശർമ്മ വ്യക്തമാക്കുന്നത്.

ഭാഷ അറിയാതെ ഒരാൾക്ക് എങ്ങനെ ജർമ്മൻ റെസിഡൻസി പെർമിറ്റിന് അപേക്ഷിക്കാം?
ജർമ്മനി EU ബ്ലൂ കാർഡ് ജർമ്മൻ ഭാഷ അറിയാതെ ജർമ്മനിയിൽ ജോലി ചെയ്യാനും ജീവിക്കാനും ആഗ്രഹിക്കുന്ന എല്ലാ വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കും ആകർഷകമായ പാതയൊരുക്കുന്നു. എന്നിരുന്നാലും, ബ്ലൂ കാർഡിന് അപേക്ഷിക്കുന്നതിന് അപേക്ഷകർ ചില കാര്യങ്ങള്‍ നിറവേറ്റണം.
ഒരു ജർമ്മൻ റെസിഡൻസി/ബ്ലൂ കാർഡിന് വേണ്ടത് എന്തൊക്കെ?
-ജർമ്മൻ വിദ്യാഭ്യാസ നിലവാരത്തിന് തുല്യമായ ഒരു ജർമ്മൻ ബിരുദം അല്ലെങ്കിൽ വിദേശ ഉന്നത വിദ്യാഭ്യാസ ബിരുദം.
-ജർമ്മൻ, നോൺ-ജർമ്മൻ ബിരുദങ്ങൾക്കുള്ള അക്കാദമിക് ബിരുദ അംഗീകാരം നേടിയിരിക്കണം.
-ജർമ്മനിയിലെ ഒരു രജിസ്റ്റർ ചെയ്ത തൊഴിലുടമയിൽ നിന്നുള്ള സാധുതയുള്ള തൊഴിൽ ഓഫർ.
-നിങ്ങളുടെ യോഗ്യതകൾ പാലിക്കുന്ന അനുയോജ്യമായ ലക്ഷ്യസ്ഥാനം/സ്ഥാനം
-ജർമ്മനിയിലെ ജോലിക്ക് മൊത്ത വാർഷിക വരുമാനത്തോടുകൂടിയ പ്രതിഫലം ഉണ്ടായിരിക്കണം. എല്ലാ ആപ്ലിക്കേഷനുകൾക്കും കുറഞ്ഞത് €58,400, അല്ലെങ്കിൽ മാത്തമാറ്റിക്സ്, ഐടി, നാച്ചുറൽ സയൻസ്, എഞ്ചിനീയറിംഗ്, ഹ്യൂമൻ മെഡിസിൻ എന്നീ മേഖലകളിലെ അപേക്ഷകർക്ക് കുറഞ്ഞത് €45,552 വരുമാനം വേണം.
ജർമ്മൻ ഭാഷ അറിയണമെന്ന് നിർബന്ധമില്ല. എല്ലാ കുടുംബാംഗങ്ങൾക്കും ജർമ്മൻ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം
ബ്ലൂ കാർഡിന് അപേക്ഷിക്കാൻ നിങ്ങൾക്ക് എത്ര പ്രവൃത്തി പരിചയം ആവശ്യമാണ്?
ജർമ്മൻ EU ബ്ലൂ കാർഡിന് കൃത്യമായ വർക്ക് എക്സീപിരിയന്‍സ് പറഞ്ഞിട്ടില്ല. എങ്കിലും പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 2 മുതൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കുന്നതാണ് ഉചിതം. ഒരു ജർമ്മൻ തൊഴിലുടമയിൽ നിന്ന് നിങ്ങൾ ഒരു ജോലി വാഗ്‌ദാനം നേടണമെങ്കില്‍ ജർമ്മനിയിൽ നിന്ന് സാധുതയുള്ള ഒരു തൊഴിൽ ഓഫർ നേടുന്നതിന് നിങ്ങൾക്ക് മതിയായ പ്രവർത്തന പരിചയം ആവശ്യമാണ്. ജോലി ലഭിക്കുന്നവർക്ക് 33 മാസത്തെ താമസത്തിന് ശേഷം അപേക്ഷകർക്ക് ജർമ്മൻ സെറ്റിൽമെന്റ് പെർമിറ്റിന് അപേക്ഷിക്കാം.












Click it and Unblock the Notifications