ഓസ്ട്രിയയിലേക്ക് വൻ അവസരങ്ങൾ; 3 ലക്ഷം വരെ ശമ്പളം, വിമാന ടിക്കറ്റും വിസയും സൗജന്യം
നഴ്സിംഗ് പഠിച്ച് വിദേശത്ത് ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി വൈകേണ്ട, മികച്ചൊരു ജോലി നേടി പറക്കാൻ തയ്യാറായിക്കോളൂ. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് അവസരം ഒരുങ്ങുന്നത്. അതും തീർത്തും സൗജന്യമായി. വിശദമായി തന്നെ വായിക്കാം.
ഓസ്ട്രിയയിലേക്ക് നഴ്സുമാർക്ക് അവസരങ്ങൾ വന്നിരിക്കുന്നത്. 50 ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെയാണ്. അതായത് ഇന്ത്യൻ രൂപ 228,641-351,772 വരെ. വിസയും, വിമാന ടിക്കക്കുമെല്ലാം എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.

ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574. എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകും.
ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് [email protected] ലേക്ക് ഇമെയിൽ ചെയ്യുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574 നമ്പറുകളിൽ ബന്ധപ്പെടാം.
ഒഡപെക് വഴി സൗദിയിലേക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു
ബി എസ് സി നഴ്സിങ്ങ്, പിബിബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിംഗ് ആണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷം പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. 4110 സൗദി റിയാൽ ( ഇന്ത്യൻ തുക 91,190.55 രൂപ)യാണ് ശമ്പളം. ഇതിനോടപ്പം എക്സ്പീരിയൻസ് അലവൻസും ലഭിക്കും. താമസവും വിസയും ടിക്കറ്റും സൗജന്യമാണ്. മെഡിക്കൽ കവറേജും ലഭിക്കും.ഉദ്യോഗാർത്ഥികൾ നവംബർ 2 ന് മുൻപായി രജിസ്റ്റർ ചെയ്യണം. നവംബർ 6 നും 8 നുമായി മുംബൈയിൽ വെച്ചാണ് അഭിമുഖം. വനിതാ നഴ്സുമാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് https://www.odepc.net/campaign/female-bsc-nurses-ksa/ ബന്ധപ്പെടാം.












Click it and Unblock the Notifications