ഓസ്ട്രിയയില്‍ തൊഴില്‍ അവസരം; അതും കേരള സർക്കാർ വഴി: ശമ്പളം 2.76 ലക്ഷം രൂപയിലേറെ, വിസയും ഫ്രീ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി വീണ്ടും വിദേശ റിക്രൂട്ട്മെന്റ്. ഓസ്ട്രിയയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെൻ്റാണ് (ജർമ്മൻ B1/B2 പാസ്സായത് മുൻഗണന)നടക്കുന്നത്. "കെയർ വേവ്" എന്ന പേരിലുള്ള റിക്രൂട്ട്‌മെൻ്റ് പ്രോജക്റ്റ് വഴിയാണ് നിയമനം. ഓസ്ട്രിയയിലെ വിവിധ ആശുപത്രികളിലേക്ക് ഈ പദ്ധതി വഴി ഇതിനോടകം നിരവധി നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കഴിഞ്ഞു.
ബിഎസ്‌സി നഴ്‌സിംഗ് ആണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജർമ്മൻ ഭാഷയിലെ പ്രാവീണ്യം അഭികാമ്യമാണ് (A1, A2 അല്ലെങ്കിൽ B1/B2). അല്ലാത്തവർ നിശ്ചിത സമയത്തിനുള്ളിലെ ഭാഷയിലെ പ്രാവീണ്യം തെളിയിച്ചിരിക്കണം. ഇൻ്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെക് നൽകും.

അപേക്ഷകർ ഇന്ത്യയിൽ നിന്ന് ത്നെ B1 പാസ്സാകേണ്ടതുണ്ട്. കൂടാതെ ഓസ്ട്രിയയിൽ എത്തിയതിന് ശേഷം തൊഴിലുടമ സൗജന്യ B2 ലെവൽ പരിശീലനം നൽകും. ഓസ്ട്രിയയിൽ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സ്ഥാപനത്തിന്റെ പിന്തുണയുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർ ഓസ്ട്രിയയിലെ സാൽസ്‌ബർഗിൽ ഉടനീളമുള്ള സീനിയർ റെസിഡൻഷ്യൽ കെയർ ഫെസിലിറ്റികളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക.
രജിസ്ട്രേഷന് മുമ്പ് പ്രതിമാസ അടിസ്ഥാന ശമ്പളം (പ്രതിവർഷം 14 x) 2600 യൂറോയ്ക്കും3100 യൂറോയിക്കും ഇടയിലായിരിക്കും ഇത്. അതായത് 2.76 ലക്ഷം രൂപയിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളമായി ലഭിക്കും. നൈറ്റ് ഡ്യൂട്ടി, ഓൺ-കോൾ ഡ്യൂട്ടി, പൊതു അവധിക്കാല ബോണസും ഒഴികേയുള്ള ആനുകൂല്യമാണ് ഇത്. രജിസ്ട്രേഷന്‍ പൂർത്തിയാക്കിയാല്‍ ശമ്പളം 3100 യൂറോയ്ക്കും 4000 യൂറോക്കും മുകളിലായി ഉയരും.
ആഴ്ചയിൽ 38.5 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. മെഡിക്കൽ ഇൻഷുറൻസ്, പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങൾ, ആവശ്യമെങ്കിൽ സർവീസ് അപ്പാർട്ട്മെൻ്റ് (മൊത്തം ശമ്പളത്തിൽ നിന്ന് കിഴിക്കും), വർഷം മുഴുവനും പൊതുഗതാഗത ടിക്കറ്റ്, പെയിഡ് ഹോളിഡെയ്സ്, സൗജന്യ വിസ, പരമാവധി 800 യൂറോയുടെ സൗജന്യ വിമാന ടിക്കറ്റുകള്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ലഭിക്കും.
താൽപ്പര്യമുള്ളവർ സിവി, ജർമ്മൻ ഭാഷാ യോഗ്യതയുള്ള സർട്ടിഫിക്കറ്റ് (എന്തെങ്കിലും ഉണ്ടെങ്കിൽ) എന്നിവ [email protected] എന്ന വിലാസത്തിൽ 2024 ഡിസംബർ 31-നോ അതിനുമുമ്പോ അയയ്ക്കുക.
ഒഇടി/ഐഇഎല്‍ടിഎസ്/ജർമ്മന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം സെന്ററില്‍ (HR ബിൽഡിംഗ്, മേട്ടുകട ജംഗ്ഷൻ, തൈക്കാട്) ഒഇടി/ഐഇഎല്‍ടിഎസ് (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ഡിസബര്‍ 20 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
ഒഇടി/ഐഇഎല്‍ടിഎസ് (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ ബിപിഎല്‍/എസ്സി/എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). മുൻകാലങ്ങളിൽ OET/IELTS പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല.
ഓഫ്‌ലൈൻ കോഴ്സില്‍ 03 ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. OET (ഓൺലൈൻ-04 ആഴ്ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ).












Click it and Unblock the Notifications