പത്തനംതിട്ടയിൽ ആയുർവേദ തെറാപ്പിസ്റ്റ്, എറണാകുളത്തും വയനാട്ടിലും ഒഴിവുകൾ; അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ നാഷണൽ ആയുഷ് മിഷൻ (NAM) ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്, കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീ/പുരുഷൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാൻ, കേരള സർക്കാർ അംഗീകൃത DAME കോഴ്സോ, NARIP ചെറുതുരുത്തിയുടെ ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സോ പാസായിരിക്കണം. 2026 മെയ് 14-ന് പ്രായം 40 വയസ്സിൽ കൂടരുത്. 60 വയസ്സിൽ താഴെയുള്ള വിരമിച്ച തെറാപ്പിസ്റ്റുകൾക്കും അർഹതയുണ്ട്. പ്രതിമാസം 14,700 രൂപ ഏകീകൃത ശമ്പളം ലഭിക്കും.

ഉദ്യോഗാർത്ഥികൾ വിശദമായ വിജ്ഞാപനം വായിച്ച് യോഗ്യത ഉറപ്പാക്കിയ ശേഷം, അപേക്ഷാ ഫോം പൂരിപ്പിച്ച് സീൽ ചെയ്ത കവറിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷകൾ 2026 മെയ് 22-ന് മുൻപായി താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം.
വിലാസം: ദ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ഓരിക്കോമ്പിൽ ബിൽഡിംഗ് രണ്ടാം നില, മേലുവെട്ടിപ്പുറം, പത്തനംതിട്ട - 689645. അപേക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രം സ്വീകരിക്കും.
ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക നിയമനം
നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനർ താത്ക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോമിന്റെ മാതൃക www.gptcnta.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് യഥാവിധി പുരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മെയ് 25 രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. മേയ് 31ന് 60 വയസ് കവിയരുത്. ഫോൺ: 0471 2222935.
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൺ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ART സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക നിയമനത്തിനായി മേയ് 26 രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസും കമ്പ്യൂട്ടർ എം.എസ്. ഓഫീസ്, ഇന്റർനെറ്റ് എന്നിവയിൽ പ്രവർത്തി പരിചയം, ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവർത്തി സമയങ്ങളിൽ 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.
ട്യൂട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സയൻസ്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളിൽ വൈകുന്നേരങ്ങളിൽ ട്യൂഷൻ നൽകാൻ ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ അപേക്ഷകർക്ക് ബി.എഡും യു.പി വിഭാഗത്തിലെ അപേക്ഷകർക്ക് ടി.ടി.സി/ഡി.എൽ.എഡ് യോഗ്യതയും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 22ന് മുമ്പ് കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 208099, 8547630163. ഇ-മെയിൽ [email protected]












Click it and Unblock the Notifications