ഇന്ത്യന്‍ നേവിയില്‍ യുവാക്കള്‍ക്ക് അവസരം
മുംബൈ: ഇന്ത്യന്‍ നേവിയില്‍ അവിവാഹിതരായ യുവാക്കള്‍ക്കും യുവതികള്‍ക്കും അവസരം. മൊത്തം 210 ഒഴിവുകള്‍ ഉണ്ട്. വിവധ ബ്രാഞ്ചുകളില്‍ പെര്‍മനന്റ് കമ്മിഷന്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ, മെഡിക്കല്‍ ടെസ്റ്റ് എന്നവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 31 അപേക്ഷിക്കാനുള്ള അവസാന തിയതി. വിശദ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ നേവിയുടെ https://www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
എക്‌സിക്യുട്ടീവ് ബ്രാഞ്ച് (എസ്.എസ്.സി)-122
ടെക്‌നിക്കല്‍( എസ്.എസ്. സി)-70
എജ്യുക്കേഷന്‍ ബ്രാഞ്ച്-18
എന്നിങ്ങനെ മൊത്തം 210 ഒഴിവുകളാണ് ഉള്ളത്.
പൈവറ്റ്, ഒബ്‌സര്‍വര്‍, എയര്‍ട്രാഫിക് കണ്‍ട്രോളര്‍, നേവല്‍ ആര്‍ഡമന്റ് ഇന്‍സ്‌പെക്ടൊറേറ്റ് കേഡര്‍. ലോജിസ്‌റ്റിക്‌സ്. എജ്യുക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടെക്‌നിക്കല്‍( എഞ്ചിനീയര്‍ ആന്‍ഡ് ഇലക്ടിരിക്കല്‍) തുടങ്ങിയ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.












Click it and Unblock the Notifications