ബഹ്റൈനില്‍ മാത്രമല്ല, ഖത്തറിലും മലേഷ്യയിലും തൊഴില്‍ അവസരം: നോർക്ക ഉദ്യോഗാർത്ഥികളെ തേടുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് മലയാളികളായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.

അഭിഭാഷകനായി കേരളത്തിൽ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്. വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളോടൊപ്പം "വിദേശമലയാളികൾ നേരിടുന്ന നിയമപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും" എന്ന വിഷയത്തില്‍ 200 വാക്കിൽ കുറയാത്ത ഒരു കുറിപ്പും മലയാളത്തിൽ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടതാണ്.
യോഗ്യത, പ്രവൃത്തി പരിചയം, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അറിയുന്നിന് www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
അതേസമയം, നോര്‍ക്ക റൂട്ട്സ് യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങള്‍ 2024 ജനുവരി 22 ന് കൊച്ചിയില്‍ നടക്കും. സൈക്യാട്രി സ്പെഷ്യാലിറ്റി വിഭാഗത്തിലാണ് (സൈക്യാട്രിസ്റ്റ്) ഡോക്ടര്‍മാര്‍ക്ക് അവസരം.
സ്പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ നിശ്ചിതസമയ പരിധിക്കുളളില്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.
താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. അപേക്ഷകരില്‍ നിന്നും യു.കെ യിലെ എംപ്ലോയര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് അഭിമുഖങ്ങള്‍ക്കു ക്ഷണിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ നിന്നും അറിയിക്കുന്നതാണ്












Click it and Unblock the Notifications