ബാംഗ്ലൂരിൽ ജോലി നേടാം; 2 ലക്ഷം വരെ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കാം
ബാംഗ്ലൂർ മെട്രോയിൽ നിരവധി തൊഴിലവസരങ്ങൾ. എക്സിക്യൂട്ടീവ് ഡയറക്ടർ (ട്രാക്ഷൻ സിസ്റ്റംസ്), ചീഫ് എൻജിനിയർ (റോളിങ് സ്റ്റോക്ക് , ട്രാക്ഷൻ),ഡെപ്യൂട്ടി ചീഫ് എൻജിനിയർ (റോളിങ് സ്റ്റോക്ക്, ട്രാക്ഷൻ, ഇ ആന്റ് എം, ടെലികമ്മ്യൂണിക്കേഷൻ ആന്റ് എഎപ്സി, കോൺട്രാക്ട്സ്) എന്നിങ്ങനെ 13 തസ്തികകളിലേക്കാണ് നിയമനം. ഈ മാസം 16 ആണ് അപേക്ഷിനുള്ള അവസാന ദിവസം. ഒഴിവുകൾ , പ്രായപരിധി, ശമ്പളം, അപേകഷിക്കേണ്ട വിധം തുടങ്ങിയ വിശദാംശങ്ങളെ കുറിച്ച് കൂടുതൽ അറിയാം
ചീഫ് എൻജിനീയർ,ഡെപ്യൂട്ടി എൻജിനിയർ (റോളിംഗ് സ്റ്റോക്ക്), ഡെപ്യൂട്ടി എൻഡിനീയർ (ട്രാക്ഷൻ), ഡെപ്യൂട്ടി ചീഫ് എൻജിനീയർ (ഇ ആന്റ് എം) എന്നീ തസ്തികളിൽ 2 വീതവും മറ്റ് തസ്തികകളിലേക്ക് 1 വീതവുമാണ് ഒഴിവുകൾ.

എക്സിക്യൂട്ടീവ് ഡയറക്ടർ, ചീഫ് എൻജിനിയർ തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 55 വയസമാണ്. ഡെപ്യൂട്ടി ചീഫ് എൻജിനയർ തസ്തികയിൽ 50 വയസും. 3 വർഷത്തേക്ക് കരാർ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിയേക്കും.
യോഗ്യത അറിയാം
എക്സിക്യൂട്ടീവ് ഡയറക്ടർ (ട്രാക്ഷൻ)- ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ബിഇ അല്ലെങ്കിൽ ബിടെക് ബിരുദം. കൂടാതെ റെയിൽവേ അല്ലെങ്കിൽ പ്രധാന റെയിൽവേ അധിഷ്ഠിത നഗര ഗതാഗത പദ്ധതികളിൽ ഗ്രൂപ്പ് 'എ' എക്സിക്യൂട്ടീവ് സർവീസിൽ കുറഞ്ഞത് 22 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പവർ ട്രാൻസ്മിഷൻ ഗതാഗത സംവിധാനങ്ങൾ എസ്സിഎഡിഎ എന്നീ പ്രൊജക്ടുകളിൽ സീനിയർ തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് .(കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ).
ശമ്പളം അറിയാം
എക്സിക്യൂട്ടീവ് ഡയറക്ടർ വിഭാഹത്തിൽ -2,81,250 രൂപയും ചീഫ് എൻജിനയർ വിഭാഗത്തിൽ 2,06,250, ഡെപ്യൂട്ടി ചീഫ് എൻജിനീയർ -1,40,000 രൂപയുമാണ് ശമ്പളം. ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിന് ശേഷം പിന്റ് ഔട്ട് എടുത്ത് ആവശ്യമായ രേഖകൾക്കൊപ്പം ജനറൽ മാനേജർ (എച്ച് ആർ), ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്, 3 ഫ്ലോർ, ബിഎംടിസി കോംപ്ലക്സ്, കെഎച്ച് റോഡ്, ശാന്തിനഗർ ബെംഗളൂരു 560 027 എന്ന മേൽവിലാസത്തിൽ 22 ന് മുൻപായി ഇപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16 ആണ്.












Click it and Unblock the Notifications