Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ ജോലി വേണോ? ആകര്‍ഷകമായ വേതനം.!! യുഐഡിഎഐയില്‍ ഇന്റേണിയാകാം

യു ഐ ഡി എ ഐ ( യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ), 2026 ലേക്കുള്ള ബംഗളൂരു ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ആകെ 28 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമാണിത്.

ReactJS, React Native ഉള്‍പ്പെടെയുള്ള പ്രോഗ്രാമിംഗ് ഭാഷകളില്‍, ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), മെഷീന്‍ ലേണിംഗ് (എം എല്‍), ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ്, ആന്‍ഡ്രോയിഡ്, iOS, UI/UX ഡിസൈന്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെയാണ് യു ഐ ഡി എ ഐ പരിഗണിക്കുന്നത്. ബി ടെക്, എം ടെക്, ബി ഇ, ബാച്ചിലര്‍ / മാസ്റ്റര്‍ ഓഫ് ഡിസൈന്‍, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദക്കാര്‍ക്കും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

Banglore Jobs

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. വിവിധ വിഭാഗങ്ങളിലായി 20000 രൂപ മുതല്‍ 50000 രൂപ വരെയാണ് സ്റ്റൈപ്പന്റ് ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 15 ആണ്. അപേക്ഷകര്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് ശരിയായ രേഖകള്‍ സമര്‍പ്പിക്കുക. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ റദ്ദാക്കപ്പെടും. ആറുമാസത്തെ കാലാവധി പൂര്‍ണ്ണമായി പ്രതിബദ്ധതയുള്ളവര്‍ക്ക് യു ഐ ഡി എ ഐ മുന്‍ഗണന നല്‍കും.

എല്ലാ ഇന്റേണുകളും ബെംഗളൂരുവിലെ ടെക്‌നോളജി സെന്ററിലോ അല്ലെങ്കില്‍ യുഐഡിഎഐയുടെ റീജിയണല്‍ ഓഫീസുകളിലോ/സംസ്ഥാന ഓഫീസുകളിലോ അല്ലെങ്കില്‍ യുഐഡിഎഐ ഹെഡ് ഓഫീസിലോ ജോലി ചെയ്യണം.

യു ഐ ഡി എ ഐ ഇന്റേണ്‍ഷിപ്പിനെക്കുറിച്ച്:-

യോഗ്യതയുള്ളതും പരിചയസമ്പന്നനുമായ ഒരു മെന്ററുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നേരിട്ട് പ്രായോഗികമായ ജോലി പരിചയം നേടുന്നതിനുള്ള ഒരു അവസരമാണ് ഇന്റേണ്‍ഷിപ്പ്. പരീക്ഷണത്തിലൂടെയും ക്ലാസ് മുറികളില്‍ നിന്ന് നേടിയ അറിവ് പ്രയോഗത്തില്‍ വരുത്തുന്നതിലൂടെയും പഠന പ്രക്രിയയില്‍ സജീവ പങ്കാളിത്തം നേടുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഈ ഇന്റേണുകള്‍ക്ക' യു ഐ ഡി എ ഐ ഹെഡ് ഓഫീസ്, ടെക്‌നോളജി സെന്റര്‍, റീജിയണല്‍ ഓഫീസുകള്‍ എന്നിവയിലെ വിവിധ സാങ്കേതിക ട്രാക്കുകളിലും മറ്റ് യൂണിറ്റുകളിലും മതിയായ എക്‌സ്‌പോഷര്‍ നല്‍കണം.

കൂടാതെ ആപ്ലിക്കേഷന്‍ വികസനം, നിയമ ഡൊമെയ്നുകള്‍ (സൈബര്‍ നിയമങ്ങള്‍/ഐടി ആക്ട് പോലുള്ളവ), ജനറല്‍ മാനേജ്മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കും. ഇന്റേണുകള്‍ക്ക് യുഐഡിഎഐയുടെയും പ്രയോഗിക്കുന്ന സാങ്കേതികവിദ്യകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അറിവ്, പ്രത്യേക സാങ്കേതികവിദ്യ, നിയമ ഡൊമെയ്നുകള്‍, മാനേജ്മെന്റ്, മറ്റ് നിരവധി മേഖലകള്‍ എന്നിവയില്‍ അവരുടെ ഭാവി കരിയര്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഒരു അധിക സഹായമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+