കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ വിളിക്കുന്നു..! 8500 അപ്രന്റീസ് ഒഴിവുകള്‍, കേരളത്തില്‍ 141 ഒഴിവുകള്‍, ബിരുദക്കാര്‍ക്ക് അവസരം

Google Oneindia Malayalam News

എസ്ബിഐയിലേക്കുള്ള 8500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലേ്കുള്ള ഒഴിവുകളിലാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 141 ഒഴിവുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1070 പേര്‍ക്ക് മാത്രം തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മാത്രം അവസരം ലഭിക്കും, ഒരാള്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മുമ്പ് പരിശീലനം ലഭിച്ചവരെയും പ്രവൃത്തി പരിചയും ഉള്ളവരെയും പരിഗണിക്കില്ല. മൂന്ന് വര്‍ഷമാണ് പരിശീലന കാലയളവ്.

sbi

കേരളത്തിലെ ഒഴിവുകള്‍ ജില്ല തിരിച്ച്
പാലക്കാട്-14, തിരുവനന്തപുരം-4, കണ്ണൂര്‍-8, മലപ്പുറം-20, കോഴിക്കോട്-10, കാസര്‍കോട്-9, എറണാകുളം-13, കോട്ടയം-10, തൃശ്ശൂര്‍-28, വയനാട്-4, ഇടുക്കി-11, പത്തനംതിട്ട-3, ആലപ്പുഴ-3, കൊല്ലം-4.

യോഗ്യത
അംഗീകൃത ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത, 2020 ഒക്ടോബര്‍ 31 തീയതിവച്ചാണ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത കണക്കാക്കുക.

പ്രായപരിധി
2020 ഒക്ടോബര്‍ 31 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. പ്രായം 20-28 വയസ്സ്. 1992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ.

സ്റ്റൈപ്പന്റ്
പ്രവേശനത്തിന് ശേഷമുള്ള ആദ്യ വര്‍ഷം 15,000 രൂപയും രണ്ടാമത്തെ വര്‍ഷം 16,500 രൂപയും മൂന്നാമത്തെ വര്‍ഷം 19,000 രൂപയും പ്രതിമാസം ലഭിക്കും. ഇതോടൊപ്പം മറ്റ് ആനൂകൂല്യങ്ങളും അലവന്‍സും ലഭിക്കില്ല.

അപേക്ഷിക്കേണ്ട രീതി
എസ്ബിഐയുടെ വെബ്‌സൈറ്റായ www.sbi.co.in ല്‍ ആണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 10 ആണ് അവസാന തീയതി.

ഓണ്‍ലൈന്‍ പരീക്ഷയിലൂടെയും പ്രദേശികഭാഷ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുക്കുക. 2021 ജനുവരില്‍ പരീക്ഷ നടക്കും. പ്രാദേശിക ഭാഷ പഠിച്ചതായുള്ള 10 ക്ലാസ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രദേശിക ഭാഷ പരീക്ഷയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും. മെഡിക്കല്‍ യോഗ്യത നിര്‍ബന്ധമാണ്. 100 മാര്‍ക്കിന്റെ പരീക്ഷ ഒരു മണിക്കൂര്‍ നേരമാണ് സമയം.

English summary
Bank Jobs: 8500 Apprentice Vacancies in SBI; Graduates can apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X