ബാങ്ക് ഓഫ് ബറോഡയില്‍ നിരവധി ഒഴിവുകള്‍, ഏതെങ്കിലും ഡിഗ്രി മതി! ശമ്പളം ഒരുലക്ഷത്തിനും മുകളില്‍
ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, മാനേജര്‍ തസ്തികകള്‍ തുടങ്ങി ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 58 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ചീഫ് മാനേജര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. മാനേജര്‍ - ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സില്‍ 14 ഒഴിവുകളും ഉണ്ട്. മാനേജര്‍ - ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പില്‍ 37 ഒഴിവുകളാണ് ഉള്ളത്.
സീനിയര്‍ മാനേജര്‍ - ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പില്‍ 5 തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നു. ഒക്ടോബര്‍ 9 വരെ അപേക്ഷിക്കാവുന്നതാണ്. bankofbaroda.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിവിധ തസ്തികകളിലേക്ക് വേണ്ട യോഗ്യതയും ശമ്പളവും അടക്കമുള്ള വിവരങ്ങള്‍ താഴെ കാണാം.

ചീഫ് മാനേജര്‍
അപേക്ഷകരുടെ പ്രായപരിധി 30 വയസിനും 40 വയസിനും ഇടയില്‍ ആയിരിക്കണം. സാമ്പത്തിക ശാസ്ത്രം/കൊമേഴ്സ് എന്നിവയില്‍ ബിരുദം ഉള്ളവരായിരിക്കണം അപേക്ഷകര്‍. CA/MBA/IIM സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യം. ബാങ്കിംഗ്/ബ്രോക്കറേജില്‍ 8 വര്‍ഷത്തെ പ്രൃത്തി പരിചയവും നിക്ഷേപക ബന്ധങ്ങള്‍/കോര്‍പ്പറേറ്റ് ആശയവിനിമയം/ഗവേഷണം എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,02,300-1,20,940 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
മാനേജര്‍ - ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്
അപേക്ഷകരുടെ പ്രായപരിധി 24 വയസിനും 34 വയസിനും ഇടയിലായിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. IIBF ഫോറെക്‌സ്, CDCS, അല്ലെങ്കില്‍ CITF സര്‍ട്ടിഫിക്കേഷനുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ബാങ്കുകളിലെ ട്രേഡ് ഫിനാന്‍സ് പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തെ പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 64,820-93,960 രൂപ വരെ ശമ്പളം ലഭിക്കും.
മാനേജര്‍ - ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്
അപേക്ഷകരുടെ പ്രായപരിധി 26 വയസിനും 36 വയസിനും ഇടയിലായിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. MBA/PGDM സര്‍ട്ടിഫിക്കേഷന്‍ ഉള്ളത് അഭികാമ്യം ബാങ്കുകളില്‍ 2 വര്‍ഷം, ട്രേഡ് ഫിനാന്‍സില്‍ 1 വര്‍ഷം എന്നിങ്ങനെയായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഫോറെക്‌സ് വില്‍പ്പന പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 64,820-93,960 രൂപ വരെ ശമ്പളം ലഭിക്കും.
സീനിയര്‍ മാനേജര്‍ - ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്
അപേക്ഷകരുടെ പ്രായപരിധി 29 വയസിനും 39 വയസിനും ഇടയിലായിരിക്കണം. സെയില്‍സ്/മാര്‍ക്കറ്റിംഗ്/ഫിനാന്‍സ്/ട്രേഡ് ഫിനാന്‍സില്‍ ബിരുദം എന്നിവയും മുഴുവന്‍ സമയ എംബിഎ/പിജിഡിഎം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ബാങ്കിംഗില്‍ 5 വര്‍ഷത്തെയും ട്രേഡ് ഫിനാന്‍സില്‍ 3 വര്‍ഷത്തെയും പരിചയം ഉള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 85,920-1,05,280 രൂപ വരെ ശമ്പളം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbarod-a.in സന്ദര്‍ശിക്കുക. കരിയറുകളിലേക്ക് പോയി നിലവിലെ അവസരങ്ങളില്‍ ക്ലിക്കുചെയ്യുക. ആവശ്യമുള്ള പോസ്റ്റ് തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷിക്കുക എന്നതില്‍ ക്ലിക്കുചെയ്യുക. സാധുവായ ഒരു ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. വിശദാംശങ്ങള്‍ പൂരിപ്പിക്കുക, രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് ഓണ്‍ലൈനായി അടയ്ക്കുക












Click it and Unblock the Notifications