കാനറാ ബാങ്കില്‍ അപ്രന്റിസ് ഒഴിവുകള്‍; കേരളത്തില്‍ 240.. പ്രതിമാസം സ്റ്റൈപ്പന്റ് ഇത്ര...

2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള 3,500 ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ കനറാ ബാങ്ക് പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനം ലഭിക്കുന്നതിനൊപ്പം പ്രതിമാസം 16,650 രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ 2026 ഒക്ടോബര്‍ 1-ന് ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം നാഷണല്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ശേഷം തങ്ങളുടെ പ്രൊഫൈല്‍ 100 ശതമാനം പൂര്‍ണ്ണമാണെന്ന് ഉറപ്പാക്കുകയും വേണം. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ആകെ 3,500 ഒഴിവുകളില്‍ 1,541 എണ്ണം ജനറല്‍ വിഭാഗത്തിനും, 845 എണ്ണം ഒബിസി വിഭാഗത്തിനും, 553 എണ്ണം പട്ടികജാതി വിഭാഗത്തിനും, 335 എണ്ണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനും, 226 എണ്ണം പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായാണ് നീക്കിവെച്ചിരിക്കുന്നത്.

Bank Jobs

കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ (581). തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് (409), തമിഴ്നാട് (391) എന്നിവയുണ്ട്. ആന്ധ്രാപ്രദേശില്‍ 247, കേരളത്തില്‍ 240, മഹാരാഷ്ട്രയില്‍ 205, പശ്ചിമ ബംഗാളില്‍ 150, തെലങ്കാനയില്‍ 134, ബിഹാറില്‍ 122, ഹരിയാനയില്‍ 114, മധ്യപ്രദേശില്‍ 110, ഒഡീഷയില്‍ 104 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകള്‍.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവരായിരിക്കണം അപേക്ഷകര്‍. 2023 ജനുവരി 1-നും 2026 സെപ്റ്റംബര്‍ 1-നും ഇടയിലുള്ള കാലയളവിലാണ് ബിരുദം പൂര്‍ത്തിയാക്കിയിരിക്കേണ്ടത്. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്ലസ് ടുവിലോ ഡിപ്ലോമയിലോ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

എസ് സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് മതിയാകും. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി മാര്‍ക്ക് റൗണ്ട് ഓഫ് ചെയ്യാന്‍ അനുവദിക്കില്ല. 2026 സെപ്റ്റംബര്‍ 1-ലെ കണക്കനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20-നും 28-നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

പ്ലസ് ടു അല്ലെങ്കില്‍ ഡിപ്ലോമ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സംസ്ഥാനതല മെറിറ്റ് ലിസ്റ്റ് വഴിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. മാര്‍ക്കില്‍ തുല്യത വരികയാണെങ്കില്‍, പ്രായം കൂടിയ ഉദ്യോഗാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് രേഖകളുടെ പരിശോധന, പ്രാദേശിക ഭാഷാ പരീക്ഷ, വൈദ്യപരിശോധന എന്നിവയ്ക്ക് വിധേയരാകേണ്ടതുണ്ട്.

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലുള്ള അറിവ് നിര്‍ബന്ധമാണ്. അപേക്ഷാ ഫീസ് 500 രൂപയാണ്. എസ് സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനകം അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍, നിലവില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവര്‍, അല്ലെങ്കില്‍ ബിരുദാനന്തരം ഒരു വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തിപരിചയമുള്ളവര്‍ എന്നിവര്‍ ഈ നിയമനത്തിന് അര്‍ഹരല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma