ബാങ്ക് ജോലിയാണോ നിങ്ങളുടെ സ്വപ്നം; ഇതാണ് സുവര്‍ണാവസരം; 1000 ഒഴിവുകള്‍
മുംബൈ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മിഡില്‍ മാനേജ്മെന്റ് ഗ്രേഡ് സ്‌കെയില്‍ II മാനേജര്‍മാരെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in വഴി അപേക്ഷിക്കാവുന്നതാണ്. ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
റിക്രൂട്ട്‌മെന്റിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റാ മാസത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക. 1000 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 32 വയസാാണ് പ്രായപരിധി. സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഒരു സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് സര്‍ട്ടിഫൈഡ് അസോസിയേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. ഇതോടൊപ്പം മറ്റ് യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണന ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
centralbankofindia.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ യൂസര്‍ ഐഡിയും പാസ്വേഡും ക്രിയേറ്റ് ചെയ്യുക
ഇതിനുശേഷം, അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കുക.
പിന്നീട് ഭാവി റഫറന്‍സിനായി ഫോമിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുക.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത മൾട്ടി ടാസ്‌കിങ് (നോൺ ടെക്‌നിക്കൽ) ആൻഡ് ഹവിൽദാർ (CBIL & CBN) പരീക്ഷ സെപ്റ്റംബറിൽ നടക്കും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് വഴി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് ഓൺലൈനായി https://ssc.nic.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
പരീക്ഷാ സിലബസും മറ്റ് വിവരങ്ങളും www.ssckkr.kar.nic.in, https://ssc.nic.in വെബ്‌സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 രാത്രി 11 മണി.
ചൈൽഡ് ഹെൽപ്പ്‌ലൈൻ കൺട്രോൾ റൂമിൽ ഒഴിവുകൾ
മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്‌കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), കൗൺസിലർ (1), ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3), റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്‌കിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.റെയിൽവേ ഹെൽപ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484-2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ, കാക്കനാട് - 682030 എന്ന വിലാസത്തിൽ ലഭിക്കണം.
സൈക്കോളജി അപ്രന്റിസ്
വിവിധ ഗവ./എയ്ഡഡ് കോളേജുകളിലേക്കായി സൈക്കോളജി അപ്രന്റീസുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂലൈ 14നു രാവിലെ 11ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും. സൈക്കോളജിയിൽ റഗുലർ ആയി ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.












Click it and Unblock the Notifications