Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ജോലിയാണോ സ്വപ്‌നം; ബാങ്ക് ഓഫ് മഹാരാഷ്ട്ര വിളിക്കുന്നു, 400 ഒഴിവുകള്‍

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്‌കെയില്‍ 2, സ്‌കെയില്‍ 3 ഓഫീസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bankofmaharashtra.in വഴി അപേക്ഷിക്കാം. ജൂലായ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സ്‌കെയില്‍ III ഓഫീസര്‍മാര്‍: 100

സ്‌കെയില്‍ II ഓഫീസര്‍മാര്‍: 300

jobs

അപേക്ഷകന് കേന്ദ്ര സര്‍ക്കാരോ അല്ലെങ്കില്‍ റെഗുലേറ്ററി ബോഡികളോ അംഗീകരിച്ച ഒരു യൂണിവേഴ്‌സിറ്റി/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എല്ലാ സെമസ്റ്ററുകളിലും മൊത്തത്തില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. റിക്രൂട്ട്മെന്റിനെ കുറിച്ച് കൂടുതലറിയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പരിശോധിക്കാം. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ റാങ്കിംഗ് അടിസ്ഥാനമാക്കി അഭിമുഖത്തിന് വിളിക്കും.

സ്പോർട്സ് കൗൺസിലിൽ ഒഴിവ്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഹാൻഡ് ബോൾ, ബാസ്ക്റ്റ് ബോൾ പരിശീലകരുടെ തസ്തികകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 01.01.2023ന് 45 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 20ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കമ്മിറ്റഡ് സോഷ്യൽ വർക്കർ കരാർ നിയമനം

പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യൽ വർക്കർമാരായി എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/ എം.എ ആന്ത്രോപോളജി പാസായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ എണ്ണം അപേക്ഷകൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷ നൽകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കും. കോളനികൾ സന്ദർശിക്കാൻ സന്നദ്ധതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടിക്കാഴ്ച നടത്തിയായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷാഫോം www.std.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31നകം അതത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിലോ ലഭ്യമാക്കണം.

നിയമനം ഒരു വർത്തേക്കാണ്. പ്രതിമാസം 29,535 രൂപ ഓണറേറിയം അനുവദിക്കും. ഉദ്യോഗാർഥികൾ ഒരു വർഷം സ്ഥിരമായി ജോലി ചെയ്യാമെന്ന കരാറിൽ ഏർപ്പെടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+