പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റീസാകാം.. സ്റ്റൈപ്പന്റ് ഇത്ര, നിങ്ങള്‍ യോഗ്യരാണോ?
രാജ്യത്തുടനീളമുള്ള 5138 അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിന് പഞ്ചാബ് നാഷണല്‍ ബാങ്ക് ( പി എന്‍ ബി ) അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പരിശീലന കാലയളവ് 12 മാസമാണ്. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തെ അടിസ്ഥാന പരിശീലനവും 50 ആഴ്ചത്തെ ഓണ്‍-ദി-ജോബ് പരിശീലനവും ലഭിക്കും
രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്. അപേക്ഷകര്‍ 2026 ജനുവരി 1 - ന് 20 നും 28 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായ പരിധിയില്‍ ഇളവ് ബാധകമാണ്. പട്ടിക ജാതി ( എസ് സി ), പട്ടിക വര്‍ഗ ( എസ് ടി ) വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷമാണ് പ്രായ പരിധിയില്‍ ഇളവ് ലഭിക്കുക. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ( ഒ ബി സി ) മൂന്ന് വര്‍ഷമാണ് ഇളവ്.

ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍ക്ക് ( പി ഡബ്ല്യു ബി ഡി ) 10 വര്‍ഷവും പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. ജനറല്‍ / സാമ്പത്തികമായി ദുര്‍ബല വിഭാഗം ( ഇ ഡ ബ്ല്യു എസ് ) വിഭാഗത്തിലെ വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും 35 വയസ് വരെയും പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. ഒ ബി സി, എസ് സി / എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 40 വയസ് വരെയും പ്രായ പരിധിയില്‍ ഇളവ് ലഭിക്കും.
ബാങ്കിന്റെ ഗ്രാമീണ, അര്‍ദ്ധ ഗ്രാമീണ, നഗര ശാഖകളില്‍ ജോലി ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് 12,300 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അതേസമയം മെട്രോ-സിറ്റി ശാഖകള്‍ 15,000 രൂപ സ്‌റ്റൈപ്പന്‍ഡ് നല്‍കും. അപ്രന്റീസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ പരിശീലന കാലയളവിന്റെ അവസാനം നടത്തുന്ന ഫൈനല്‍ അസസ്മെന്റ് ടെസ്റ്റ് വിജയിക്കേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം?
ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnb.bank.in./Recruitment അല്ലെങ്കില്‍ BFSI SSC യുടെ ഔദ്യോഗിക വെബ്സൈറ്റായ bfsissc.com എന്നിവയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം. താല്‍ക്കാലിക പരീക്ഷാ തീയതി 2026 മാര്‍ച്ച് ആദ്യവാരമാണ്. വിശദമായ വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications