Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു: 330 ഒഴിവുകള്‍; പരീക്ഷ എഴുതേണ്ടതില്ല, ഉടന്‍ അപേക്ഷിക്കൂ

വിവിധ വകുപ്പുകളിലായി 330 ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (എ വി പി) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. 2025 ജൂലൈ 30-ന് ആരംഭിച്ച അപേക്ഷാ പ്രക്രിയ ഓഗസ്റ്റ് 19 വരെ നീണ്ടുനില്‍ക്കും. ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

എഴുത്ത് പരീക്ഷ ഇല്ലാതെ നടത്തുന്ന റിക്രൂട്ട്മെന്റാണ് ഇതെന്നാണ് ഏറ്റവും ശ്രദ്ധേയം. യോഗ്യതയും അനുഭവവും അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയതിന് ശേഷം വ്യക്തിഗത അഭിമുഖത്തിനും (പേഴ്സണൽ ഇന്റർവ്യൂ) ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കും. ഇത് പരമാവധി 10 വർഷം വരെയോ അല്ലെങ്കില്‍ 60 വയസ്സ് വരെയോ നീട്ടും.

bank-job-

യോഗ്യത

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.ടെക്/ബി.ഇ, എം എസ് സി, എം ബി എ / പി ജി ഡി എം, എം സി എ, പി ജി ഡി സി എ തുടങ്ങിയവ. തസ്തിക അനുസരിച്ച് പ്രത്യേക യോഗ്യതകൾ വ്യത്യാസപ്പെടാം.

ജോലി പരിചയം: ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിലോ റീജിയണൽ റൂറൽ ബാങ്കുകളിലോ ഓഫീസർ തലത്തിൽ കുറഞ്ഞത് 1 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം. 6 മാസത്തിൽ താഴെയുള്ള അനുഭവമോ ക്ലറിക്കൽ റോളുകളിലെ അനുഭവമോ പരിഗണിക്കില്ല.

പ്രായപരിധി: 2025 ഫെബ്രുവരി 1-ന് അനുസരിച്ച്, അസിസ്റ്റന്റ് മാനേജർക്ക് 22-30 വയസ്സ്, ഡെപ്യൂട്ടി മാനേജർക്ക് 25-35 വയസ്സ്, എവിപിക്ക് 30-40 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി.

പ്രാദേശിക ഭാഷാ വൈദഗ്ധ്യം: അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ആവശ്യമാണ്, ഇത് 10-ാം അല്ലെങ്കിൽ 12-ാം ക്ലാസ് മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് വഴി തെളിയിക്കേണ്ടതാണ്.

അപേക്ഷാ ഫീസ്

  • ജനറൽ, ഒ ബി സി, ഇഡബ്ല്യുഎസ്: 850 രൂപ (ജി എസ് ടിയും ഗേറ്റ്‌വേ ചാർജുകളും ഉൾപ്പെടെ)
  • എസ്‌ സി, എസ് ടി, പി ഡബ്ല്യു ഡി, എക്സ്-സർവീസ്‌മെൻ, വനിതകൾ: 175 രൂപ (ജിഎസ്ടിയും ഗേറ്റ്‌വേ ചാർജുകളും ഉൾപ്പെടെ)
  • ഫീസ് ഓൺലൈൻ വഴി മാത്രമാണ് അടക്കേണ്ടത്

തിരഞ്ഞെടുപ്പ് പ്രക്രിയ

ഷോർട്ട്‌ലിസ്റ്റിംഗ്: വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

പേഴ്സണൽ ഇന്റർവ്യൂ (പി ഐ): ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവർ വ്യക്തിഗത അഭിമുഖത്തിനോ മറ്റ് ആവശ്യമായ മൂല്യനിർണയ രീതികൾക്കോ ഹാജരാകണം.

അഭിമുഖത്തിന്റെ തീയതികളും വിശദാംശങ്ങളും ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വഴി അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെ വിവിധ ബി ഒ ബി ശാഖകളിൽ/ഓഫീസുകളിൽ നിയമനം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

  • അപേക്ഷകർ ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഘട്ടങ്ങൾ ഇവയാണ്:
  • ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.bankofbaroda.in) സന്ദർശിക്കുക.
  • "Careers" വിഭാഗത്തിൽ "Current Opportunities" ക്ലിക്ക് ചെയ്യുക.
  • "Recruitment of Deputy Manager, Assistant Manager and More" എന്ന വിജ്ഞാപനം കണ്ടെത്തി "Apply Now" ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷനായി, പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. ലോഗിൻ ക്രെഡൻഷ്യലുകൾ ലഭിക്കും.
  • വ്യക്തിഗത, വിദ്യാഭ്യാസ വിശദാംശങ്ങൾ, ആവശ്യമായ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ഫീസ് അടച്ച് ഫോം സമർപ്പിക്കുക. അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കുക.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+