Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദധാരികൾക്ക് ലോട്ടറി! 5000 ബാങ്ക് ഒഴിവുകളിലേക്ക് വമ്പൻ അവസരം; ഈ തീയതിക്ക് മുൻപ് അപേക്ഷിക്കണം

ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു വമ്പൻ അവസരം. പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ രാജ്യത്തുടനീളമുള്ള വിവിധ ശാഖകളിലായി 5000 അപ്രന്റീസ് ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപ്രന്റീസസ് ആക്ട് 1961 പ്രകാരമാണ് ഈ നിയമനം നടക്കുന്നത്. കേരളത്തിൽ മാത്രം 111 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ബിരുദധാരികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒരു വർഷത്തെ ഓൺ-ദി-ജോബ് ട്രെയിനിങ് കാലയളവാണ് ഈ പ്രോഗ്രാമിന് ഉണ്ടായിരിക്കുക. ബാങ്കിങ് മേഖലയിലെ പ്രായോഗിക പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും മികച്ച തൊഴിൽ പരിചയം നേടാനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രധാന തീയതികൾ

അപേക്ഷ ആരംഭിച്ച തീയതി 19 മേയ് 2026. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 08 ജൂൺ 2026. ഫീസ് അടയ്ക്കേണ്ട അവസാന തീയതി 08 ജൂൺ 2026. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. നാഷണൽ അപ്രന്റീസസ് ട്രെയിനിങ് സ്കീം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ബിരുദം പാസ്സായ തീയതി 01-05-2026-ന് മുൻപുള്ള 4 വർഷ പരിധിയിൽ കവിയരുത്.

bank-of-baroda-1780310180 jpg

പ്രായപരിധി (01-05-2026 കണക്കാക്കി): കുറഞ്ഞ പ്രായം 20 വയസ്സും പരമാവധി പ്രായം 28 വയസ്സുമായിരിക്കണം. അതായത്, ഉദ്യോഗാർത്ഥികൾ 02-05-1998-നും 01-05-2006-നും ഇടയിൽ ജനിച്ചവരായിരിക്കണം.

പ്രായസിനിമയിലെ ഇളവുകൾ: സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 മുതൽ 15 വർഷം വരെയും ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ്

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന കാലയളവിൽ പ്രതിമാസം 15,000 രൂപ വീതം സ്റ്റൈപ്പൻഡ് ലഭിക്കുന്നതാണ്.

അപേക്ഷാ ഫീസ്

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് (പുരുഷന്മാർ): 800 രൂപ

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് (സ്ത്രീകൾ / ട്രാൻസ്ജെൻഡർ): 600 രൂപ

എസ്‌സി / എസ്‌ടി / ഭിന്നശേഷിക്കാർ (PwBD): 200 രൂപ

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവ വഴി ഓൺലൈനായി ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും. ഓൺലൈൻ എഴുത്തുപരീക്ഷ 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് & റീസണിങ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ നോളജ്, ജനറൽ ഇംഗ്ലീഷ്/ഹിന്ദി എന്നിവയിൽ നിന്ന് 25 ചോദ്യങ്ങൾ വീതമാണ് ചോദിക്കുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല.

പ്രാദേശിക ഭാഷാ പരീക്ഷ: ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം പരിശോധിക്കും (കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് മലയാളം നിർബന്ധമാണ്). പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഈ ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുള്ളവർക്ക് ഈ പരീക്ഷയിൽ നിന്ന് ഇളവ് ലഭിക്കും. അവസാനമായി സർട്ടിഫിക്കറ്റ് പരിശോധന & മെഡിക്കൽ പരിശോധന.

അപേക്ഷിക്കേണ്ട വിധം

അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അപ്രന്റീസഷിപ്പ് പോർട്ടലായ NATS (nats.education.gov.in) അല്ലെങ്കിൽ NAPS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ ഐഡി സ്വന്തമാക്കണം. അതിനുശേഷം ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ (bankofbaroda.bank.in) 'Careers' സെക്ഷൻ സന്ദർശിച്ച്, 'Current Opportunities' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷയും ഫീസും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+