കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ഓഫ് ബറോഡയില്‍ നിരവധി ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ബാങ്ക് ഓഫ് ബറോഡയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് ലീഡ്, ഡെവലപ്പര്‍ - മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 9 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കല്‍ ഷോര്‍ട്ട്ലിസ്റ്റിംഗും തുടര്‍ന്നുള്ള വ്യക്തിഗത അഭിമുഖവും അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഒഴിവുകളുടെ വിശദാംശങ്ങള്‍

സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് ലീഡ്: 02
ക്വാളിറ്റി അഷ്വറന്‍സ് എഞ്ചിനീയര്‍മാര്‍: 06
ജൂനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് എഞ്ചിനീയര്‍: 05
സീനിയര്‍ ഡെവലപ്പര്‍ -ഫുള്‍ സ്റ്റാക്ക് ജാവ: 16
ഡെവലപ്പര്‍- ഫുള്‍ സ്റ്റാക്ക് ജാവ: 13
ഡെവലപ്പര്‍ - ഫുള്‍ സ്റ്റാക്ക് നെറ്റ് & ജാവ: 06
സീനിയര്‍ ഡെവലപ്പര്‍ - മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്: 04
ഡെവലപ്പര്‍ - മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനം: 06
സീനിയര്‍ യുഐ/യുഎക്‌സ് ഡിസൈനര്‍: 01
ഡിസൈനര്‍: 01

bank

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്പെഷ്യല്‍ കോടതിയിലേക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും 1978ലെ കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്സ് ( അപ്പോയിന്‍മെന്റ് ആന്‍ഡ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ് ) ആന്‍ഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകളും പ്രകാരമാണ് നിയമനം. ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള 60 വയസില്‍ കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് പാനലിലേക്ക് അപേക്ഷിക്കാം.

എയിംസിൽ റിസർച്ച് കൺസൾട്ടന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: തൊഴിൽ അവസരങ്ങൾ അറിയാംഎയിംസിൽ റിസർച്ച് കൺസൾട്ടന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: തൊഴിൽ അവസരങ്ങൾ അറിയാം

അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റ, ജനനത്തീയതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ് സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ 31.

English summary
Bank of Baroda Recruitment 2022: inviting applications for 60 posts, Know how to apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X