Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു; 15 ഒഴിവുകൾ, ജനുവരി 24 മുമ്പ് അപേക്ഷിക്കണം

ബാങ്ക് ഓഫ് ബറോഡ റിസ്ക് മാനേജ്മെന്റ് വകുപ്പിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ ഉടൻ അവസാനിപ്പിക്കും.ജനവരി 24 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.co.in വഴി അപേക്ഷിക്കാം. ആകെ 15 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നതിന് മുമ്പ്, യോഗ്യതാ തീയതിയിലെ പോസ്റ്റിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം.

januray

സീനിയർ മാനേജർ- ലാർജ് കോർപ്പറേറ്റ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 01
സീനിയർ മാനേജർ- ബാങ്ക്, NBFC, FI സെക്ടർ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 02
സീനിയർ മാനേജർ -കാലാവസ്ഥാ അപകടസാധ്യതയും സുസ്ഥിരതയും:02
സീനിയർ മാനേജർ- എംഎസ്എംഇ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 02
സീനിയർ മാനേജർ- റീട്ടെയിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 01
സീനിയർ മാനേജർ- റൂറൽ & അഗ്രികൾച്ചർ ലോൺസ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: 01
സീനിയർ മാനേജർ- എന്റർപ്രൈസ് ആൻഡ് ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ്: 03
സീനിയർ മാനേജർ- പോർട്ട്ഫോളിയോ മോണിറ്ററിംഗ് & ക്വാളിറ്റി കൺട്രോൾ: 01
സീനിയർ മാനേജർ- തട്ടിപ്പ് സംഭവങ്ങളും മൂലകാരണ വിശകലനവും: 02

വാക് - ഇന് - ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരൊഴിവിലേക്ക് ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം.

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19000 രൂപ. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ ജനുവരി 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 27900-63700. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികകളിലോ ജോലി ചെയ്യുന്ന ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ./ ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ITI/ITC (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പ് മുഖേന ഫെബ്രുവരി 15 നകം സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം' ടി.സി. 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+