Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം: 500 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

അപേക്ഷകർ 20 നും 29 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

job

ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് bankofindia.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25 ആണ്. 500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 350 എണ്ണം ജനറൽ ബാങ്കിംഗ് സ്ട്രീമിലെ ക്രെഡിറ്റ് ഓഫീസർ തസ്തികകളിലേക്കും 150 ഒഴിവുകൾ ഐടി ഓഫീസർ സ്‌പെഷ്യലിസ്റ്റ് സ്‌ട്രീമിലേക്കും ആണ്. അപേക്ഷകർ 20 നും 29 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറർ

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യാഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 14ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 04902346027, ഇ-മെയിൽ: [email protected].

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് വിത്ത് ഒടി എക്സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്/ ജിഎന്‍എം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അംഗീകൃത നഴ്സിംഗ് കൗൺസില്‍ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായ പരിധി 40 വയസ്. പ്രവ‍ൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് [email protected] ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

വാക്ക്-ഇൻ ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കേരളാ സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിലേക്ക് 13000/-രൂപ (പതിമൂവായിരം രൂപ) മാസ ശമ്പളത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 16 നു രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
യോഗ്യത: Post Graduate in Social Work / Psychology / Anthropology | Human Development, Knowledge of computer (preferably in MS Office) & minimum two years experience after PG)
പ്രായം: 35 വയസ്സിനു താഴെ
യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+