Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കിംഗ് മേഖലയിൽ ജോലി അന്വേഷിക്കുകയാണോ? ഇതാ 500 ഒഴിവുകള്‍; ശമ്പളം 85000 വരെ

ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവർക്ക് സുവർണ്ണാവസരവുമായി യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികതയിലേക്ക് വമ്പന്‍ റിക്രൂട്ട്മെന്റാണ് യൂണിയന്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അസിസ്റ്റന്റ് മാനേജർ -ഐടി, അസിസ്റ്റന്റ് മാനേജർ - ക്രെഡിറ്റ് ഓഫീസർ വിഭാഗങ്ങളിലായി 250 വീതം ആകെ 500 ഒഴിവുകളുണ്ട്. ഒരോ വിഭാഗത്തലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യത താഴെ വിശദമായി നല്‍കുന്നു.

bank-job

അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്)

  • ഒരു സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിലും ബിരുദം, ഇത് സർക്കാർ അംഗീകൃതമോ സർക്കാർ റെഗുലേറ്ററി ബോഡികൾ അംഗീകരിച്ചതോ ആയിരിക്കണം.
  • സിഎ/ സി എം എ/ ഐ സി ഡബ്ല്യൂ എ/ സി എസ്
  • ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചതോ ഗവൺമെന്റ് റെഗുലേറ്ററി ബോഡികൾ അംഗീകരിച്ചതോ ആയ ഒരു സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ കുറഞ്ഞത് 60% മാർക്കോടെ മുഴുവൻ സമയ റെഗുലർ എം ബി എ/ എം എം എസ്/ പി ജി ഡി എം/ പി ജി ഡി ബി എം. (എസ്‌ സി/എസ് ടി/ഒ ബി സി/പി ഡബ്ല്യു ബി ഡി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55%).

പ്രായപരിധി: കുറഞ്ഞ പ്രായം 22 വയസ്സും പരമാവധി പ്രായം 30 വയസ്സും ആയിരിക്കണം.

അസിസ്റ്റന്റ് മാനേജർ (ഐടി)

ഇന്ത്യാ ഗവൺമെന്റ്/സർക്കാർ ബോഡികൾ അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്/ഐടി/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്പ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻസ്/ഡാറ്റ സയൻസ്/മെഷീൻ ലേണിംഗ് & എഐ/സൈബർ സെക്യൂരിറ്റി എന്നിവയിൽ മുഴുവൻ സമയ ബി.ഇ./ബിടെക്/എംസിഎ/എംഎസ്‌സി (ഐടി)/എംഎസ്/എംടെക്/അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക് ബിരുദം.

പ്രായപരിധി: കുറഞ്ഞ പ്രായം 22 വയസ്സും പരമാവധി പ്രായം 30 വയസ്സും ആയിരിക്കണം.

അപേക്ഷാ ഫീസ്

UR/EWS/OBC ഉദ്യോഗാർത്ഥികൾക്ക്: 1180/-
SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക്: 177/-

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകരുടെ/യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം അനുസരിച്ച് ഓൺലൈൻ പരീക്ഷ / ഗ്രൂപ്പ് ചർച്ച (നടത്തിയിട്ടുണ്ടെങ്കിൽ) / അപേക്ഷകളുടെ സ്ക്രീനിംഗ്, അല്ലെങ്കിൽ വ്യക്തിഗത അഭിമുഖം എന്നിവ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടേക്കാം. വിജ്ഞാപനം ചെയ്ത തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഈ എല്ലാ രീതികളും ഉപയോഗിക്കണോ അതോ ഏതെങ്കിലും ഒരു രീതി മാത്രം ഉപയോഗിക്കണോ എന്നത് ബാങ്കായിരിക്കും അന്തിമമായി തീരുമാനിക്കുക.

ശമ്പള സ്കെയിൽ

അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്), ജെഎംജിഎസ് - I: 48480-2000/7-62480-2340/2- 67160-2680/7-85920
അസിസ്റ്റന്റ് മാനേജർ (ഐടി), ജെഎംജിഎസ് - I: 48480-2000/7-62480-2340/2- 67160-2680/7-85920

സെലക്ഷൻ പ്രക്രിയയെക്കുറിച്ചുള്ള അറിയിപ്പുകള്‍, നോട്ടിഫിക്കേഷന്‍ എന്നിവയ്ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.unionbankofindia.co.in സന്ദർശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+