മാസ ശമ്പളം 30000 രൂപ വരെ; 155 ഓളം ഒഴിവുകൾ, ബിഇസിഐഎൽ വിളിക്കുന്നു
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ഡി ഇ ഒ, റേഡിയോഗ്രാഫർ എന്നിങ്ങനെയുള്ള തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് becil.com എന്ന ഔദ്യോഗിക സൈറ്റ് വഴി അപേക്ഷിക്കാം. ആകെ 155 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ 12ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങൾ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 50 ഒഴിവുകൾ
ശമ്പളം: 20202 രൂപ
പേഷ്യന്റ് കെയർ മാനേജർ (പിസിഎം): 10 ഒഴിവുകൾ
ശമ്പളം: 30,000 രൂപ
പേഷ്യന്റ് കെയർ കോർഡിനേറ്റർ: 25 ഒഴിവുകൾ
ശമ്പളം: 21970 രൂപ
റേഡിയോഗ്രാഫർ: 50 ഒഴിവുകൾ
ശമ്പളം: 25,000 രൂപ
മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്: 20 ഒഴിവുകൾ
ശമ്പളം: 21,970 രൂപ
സ്‌കിൽ ടെസ്റ്റുകൾ/ ഇന്റർവ്യൂ/ ഇന്ററാക്ഷൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികളെ ഇമെയിൽ/ടെലിഫോൺ വഴി കാര്യങ്ങൾ അറിയിക്കും. ഉദ്യോഗാർത്ഥികൾക്ക് becil.com അല്ലെങ്കിൽ becilregistration.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മറ്റ് മാർഗങ്ങളും അപേക്ഷാ രീതിയും സ്വീകരിക്കില്ല.
സിവിൽ പ്രൊജക്റ്റ് എൻജിനീയർ ഒഴിവ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്റ്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 5ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടിഡിഎം) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഏപ്രിൽ നാലിന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി വി എസ് സി ആന്‍ഡ് എ എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474-2793464.












Click it and Unblock the Notifications