ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിളിക്കുന്നു: 100 എഞ്ചിനീയർ ഒഴിവുകൾ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) 100 ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് bel-india.in എന്ന BEL-ന്റെ ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 23 ആണ്.
ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ഒഴിവ് വിശദാംശങ്ങൾ
ട്രെയിനി എൻജിനീയർ: 40 തസ്തികകൾ
പ്രോജക്ട് എഞ്ചിനീയർ: 60 തസ്തികകൾ

ഇന്‍സ്ട്രക്ടര്‍ നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മരുതറോഡ് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബി.കോം, ഡിപ്ലോമ ഇന്‍ സെക്രട്ടറിയേറ്റില്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഷോര്‍ട്ട് ഹാന്‍ഡ് ടൈപ്പിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2532371, 9497356922.
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ (304/2020) ഷോര്‍ട്ട് ലിസ്റ്റ് ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ചതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. പാലക്കാട് ജില്ലാ എല്‍.പി.എസ്.ടി. (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ (305/2020) ഷോര്‍ട്ട് ലിസ്റ്റ് ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ചതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
രക്ഷാഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നു
ഫിഷറിസ് വകുപ്പ് കാസർഗോഡ് ജില്ലയില്‍ ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 18000 രൂപ പ്രതിമാസ വേതന നിരക്കില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. പ്രായം 20-45 മധ്യേ. അപേക്ഷ സെപ്റ്റംബര്‍ 12ന് വൈകിട്ട് അഞ്ച് വരെ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലും, മത്സ്യഭവനുകളിലും നല്‍കാം. അപേക്ഷകര്‍ സെപ്റ്റംബര്‍ 13ന് രാവിലെ 10.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലത്തില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരുമായിരിക്കണം അപേക്ഷകര്‍. കടലില്‍ നീന്താന്‍ കഴിവുളളവ ജില്ലയില്‍ സ്ഥിരതാമസക്കാരായ മേലധികാരി നിര്‍ദ്ദേശിക്കുന്ന എല്ലാ സമയത്തും രക്ഷാ പ്രവര്‍ത്തനത്തിന് സന്നദ്ധരായിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സീറസ്‌ക്യൂസ്‌ക്വാഡ്, ലൈഫ്ഗാര്‍ഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2018 പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും, ജില്ലയില്‍ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ :0467 2202537
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ്. അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ ബൈസന്‍വാലി പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളില്‍ ഭാവിയിലുണ്ടാകുന്ന വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബൈസന്‍വാലി പഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്. എസ.് എല്‍. സി. വിജയിച്ചവരായിരിക്കണം. എസ്. എസ്. എല്‍. സി. വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവരാണ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അര്‍ഹതപ്പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഞ്ചിത്തണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍ 04865-265268












Click it and Unblock the Notifications