എംബിബിഎസ് യോഗ്യതയുണ്ടോ? ബെല്ലില്‍ അവസരം, ഒഴിവുകള്‍ ഇങ്ങനെ
ബെല്ലില്‍ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) എം ബി ബി എസ് യോഗ്യതയുള്ളവര്‍ക്ക് അവസരം. വിസിറ്റിംഗ് മെഡിക്കല്‍ ഓഫീസര്‍ (പാര്‍ട്ട്-ടൈം ആയുര്‍വേദ ഡോക്ടര്‍/ ഹോമിയോപ്പതി ഡോക്ടര്‍/ എം ബി ബി എസ്) തസ്തികയിലേക്കാണ് അവസരം. പ്രസ്തുത തസ്തികകളിലെ മൂന്ന് ഒഴിവുകള്‍ നികത്താനാണ് നിയമനം. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി 65 വയസില്‍ കൂടരുത്.
നിയമിക്കപ്പെടുന്ന തിയതി മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്. ആയുര്‍വേദ ഡോക്ടര്‍, എം ബി ബി എസ് ഡോക്ടര്‍, ഹോമിയോപ്പതി ഡോക്ടര്‍ എന്നീ തസ്തികകളിലായിരിക്കും നിയമനം. എം ബി ബി എസ് ഡോക്ടര്‍ക്ക് പ്രതിമാസം 80000 രൂപയായിരിക്കും ശമ്പളം. ആയുര്‍ദേ ഡോക്ടര്‍ക്ക് ഒരു വിസിറ്റിന് 1000 രൂപ ലഭിക്കും.

ഫെബ്രുവരി ഒന്നിനാണ് അഭിമുഖം നടത്തുക. രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയാണ് അഭിമുഖത്തിന്റെ സമയം. സ്ഥലം: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, വൈശാലി മെട്രോ സ്റ്റേഷന് എതിര്‍വശത്ത്, സൈറ്റ് IV, സാഹിബാബാദ് ഐ എന്‍ ഡി എല്‍ ഏരിയ, ഭാരത് നഗര്‍ പോര്‍ട്ട്, ഗാസിയാബാദ്-201010, ഉത്തര്‍പ്രദേശ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ പൂരിപ്പിച്ച് പ്രസക്തമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ആയുര്‍വേദ ഡോക്ടറുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎഎംഎസ് (ആയുര്‍വേദ) ബിരുദവും പ്രസക്തമായ മേഖലയില്‍ 03 വര്‍ഷത്തെ യോഗ്യതാനന്തര പരിചയവും ഉണ്ടായിരിക്കണം. എം ബി ബി എസ് ഡോക്ടറുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് എം ബി ബി എസ് ബിരുദവും പ്രസക്തമായ മേഖലയില്‍ 03 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.
ഹോമിയോപ്പതി ഡോക്ടറുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി എച്ച് എം എസ് (ഹോമിയോപ്പതി) ബിരുദവും പ്രസക്തമായ മേഖലയില്‍ 03 വര്‍ഷത്തെ യോഗ്യതാനന്തര പരിചയവും ഉണ്ടായിരിക്കണം.












Click it and Unblock the Notifications