ബെൽജിയത്തിൽ ജോലി നേടാം; സംസ്ഥാന സർക്കാർ വഴി പോകാം, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അറിയാം
വിദേശരാജ്യത്ത് മികച്ച തൊഴിൽ അവസരങ്ങൾ തേടുകയാണോ? ഇതാ ഒഴിവുകൾ. ബെൽജിയത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജോലി, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ബെൽജിയത്തിലെ ഒരു പ്രശസ്ത കമ്പനിയിൽ സിഎൻസി പ്രോഗ്രാമർ, സിഎൻസി ബെൻഡർ, മില്ലർ, ടരണർ തസ്തികയിലേക്കാണ് ഒഴിവുകൾ.

ചെയ്യേണ്ട ജോലികൾ
സാങ്കേതിക പദ്ധതികൾ സ്വീകരിക്കുകയും അതനുസരിച്ച് സിഎൻസി മെഷീനുകൾ സജ്ജീകരിക്കുകയും ചെയ്യുക, സീമെൻസ്, ഹൈഡൻഹെയിൻ, എൽവിഡി, ട്രംപ്ഫ്, ഫാനുക് തുടങ്ങിയ സിസ്റ്റങ്ങൾ ഉപയോഗിച്ച് സിഎൻസി മെഷീനുകൾ പ്രോഗ്രാം ചെയ്ത് ക്രമീകരിക്കുക, ആവശ്യ ഘട്ടങ്ങളിൽ സിഎൻസി പ്രോഗ്രാമുകൾ മോഡിഫൈ ചെയ്യുക,വിശദമായ പരിശോധനകളിലൂടെ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, സ്വതന്ത്രമായും ടീമിന്റെ ഭാഗമായും പ്രവർത്തിക്കുക.
യോഗ്യത
ഡിപ്ലോമ അല്ലെങ്കിൽ ബിരുദം. 3 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
മറ്റ് യോഗ്യതകൾ ഇങ്ങനെ
സിഎൻസി പ്രോഗ്രാമിങ്ങിലും ഓപ്പറേഷനിലുമുള്ള പ്രവർത്തിപരിചയം, ടെക്നിക്കൽ ഡ്രോയിങ്ങുകൾ വായിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പ്രാവീണ്യം,ഗുണനിലവാരത്തെയും കൃത്യതയെയും കുറിച്ചുള്ള ബോധ്യം,മേൽനോട്ടമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, എൽവിഡി / ട്രംപ്ഫ് സിഎൻസി പ്രസ് ബ്രേക്കുകൾ പ്രോഗ്രാമിംഗ് ചെയ്യുന്നതിൽ പരിചയം, ഫാനുക്, സീമെൻസ്, ഹൈഡൻഹെയിൻ, ജി, എം കോഡുകളെക്കുറിച്ചുള്ള അറിവ്
ശമ്പളം -മണിക്കൂറിന് 18 മുതൽ 22 യൂറോ വരെ (1,796-2,195 രൂപ ഇന്നത്തെ വിനിമയ നിരക്കിൽ).
പ്രവൃത്തി ദിവസങ്ങളിൽ 4 മുതൽ 7 യൂറോ വരെ മീൽ വൗച്ചറുകൾ, പ്രതിവർഷം 100 യൂറോ ഇസിഒ വൗച്ചേർഴ്സ് , 20 വാർഷിക ലീവ് , ആരോഗ്യ ഇൻഷുറ്‍സ്, എന്നിവയാണ് ആനുകൂല്യങ്ങൾ.
20 ഒഴിവുകളാണ് ഉള്ളത്. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി, പാസ്പോർട്ട് , മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം gm2@odepc എന്ന മെയിലിലേക്ക് അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 10. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/cnc-professionals-cnc-programmer-cnc-bender-miller-turner-required-for-belgium
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ക്ലീൻ കേരളയിൽ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലാ കാര്യാലയങ്ങളിലേക്ക് ഒഴിവുള്ള സെക്ടർ കോ-ഓർഡിനേറ്റർമാരുടെ (ഫീൽഡ് ജോലി) ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവുകളിൽ നിയമിക്കുന്നതിനായി 50 വയസ്സിന് താഴെയുള്ള ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു (സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ക്ലാസ് 3 തസ്കികകളിൽ നിന്നും വരെ വിരമിച്ചവർക്ക് പ്രായപരിധി 65 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്). അതത് ജില്ലകളിലുള്ളവരുടെ അഭാവത്തിൽ മാത്രമേ മറ്റ് ജില്ലകളിലുള്ളവരെ പരിഗണിക്കുകയുള്ളൂ. ഏതെങ്കിലും വിഷയത്തിൽ ബിരുദ (വിരമിച്ച ജീവനക്കാർക്ക് ബിരുദം നിർബന്ധമല്ല) മാണ് വിദ്യാഭ്യാസ യോഗ്യത. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തതിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) എന്ന വിലാസത്തിൽ ജൂലൈ 4ന് രാവിലെ 10ന് ഹാജരാകണം. കുടുതൽ വിവരങ്ങൾക്ക്: 0471 2724600.












Click it and Unblock the Notifications