ബെൽജിയത്തിലേക്ക് കേരള സർക്കാർ വഴി റിക്രൂട്ട്മെന്റ്; വിസയും വിമാന ടിക്കറ്റും സൗജന്യം,അപേക്ഷിക്കാം
കൊച്ചി: പഠനം കഴിഞ്ഞാൽ വിദേശത്ത് മികച്ച ശമ്പളത്തിലൊരു ജോലി സ്വപ്നം കാണുന്നവരാണ് പലരും. എന്നാൽ സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കുമെന്ന കാര്യത്തിൽ പലർക്കും അവ്യക്തതയുണ്ട്. അതുകൊണ്ട് തന്നെയാണ് പലരും വ്യാജ റിക്രൂട്ട്മെന്റുകളിൽ പെട്ട് പോകുന്നത്. ലക്ഷങ്ങൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ട നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്.
ഇപ്പോഴിതാ സുരക്ഷിതമായി വിദേശത്ത് പോയി ജോലി നേടാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നഴ്സുമാർക്കാണ് അവസരം. അപേക്ഷകരുടെ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം

നഴ്‌സിങ്ങില്‍ ഡിപ്ലോമയോ അല്ലെങ്കിൽ ഡിഗ്രിയോ ഉള്ളവർക്കാണ് അവസരം. ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ ഇ എല്‍ ടി എസ്, ഒഇടി പാസായിരിക്കണം.പരീക്ഷയില്‍ 6/C+ ഉണ്ടായിരിക്കണം. 35 വയസാണ് ഉയർന്ന പ്രായപരിധി.
ഇന്റര്‍വ്യൂവില്‍ വിജയിക്കുന്നവര്‍ക്ക് ഡച്ച് ഭാഷയില്‍ പരിശീലനം ലഭിക്കും. ആറ് മാസം നീണ്ട് നിൽക്കുന്ന സൗജന്യ പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ 15,000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡും ഉണ്ട്. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ അടുത്തവർഷം ജനവരിയിൽ ബെൽജിയത്തിലേക്ക് പറക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.
ബയോഡാറ്റ, ഐ ഇ എൽ ടി എസ്/ ഒഇടി സ്‌കോര്‍ഷീറ്റ്, പാസ്‌പോര്‍ട്ട് കോപ്പി എന്നിവ സഹിതം [email protected] എന്ന മെയിലാണ് അപേക്ഷ അയക്കേണ്ടത്. മെയ് 9 ആണ് അവസാന തീയതി.
ഇന്‍ര്‍വ്യൂവിന് ര1ജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി odepc.kerala.gov.in/ സന്ദര്‍ശിക്കാം. ഫോണ്‍: 0471 2329440/ 41/42/43/45. 7736496574.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവ്
പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള സ്ത്രീ - പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യതകള്‍: അപേക്ഷക(ന്‍) കുടുംബശ്രീ അയല്‍കൂട്ടത്തിലെ അംഗമോ കുടുംബാംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് ) ഉണ്ടായിരിക്കണം. അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കമ്പനികള്‍ / സഹകരണ സംഘങ്ങള്‍/ സഹകരണ ബാങ്ക് എന്നിടവങ്ങളില്‍ അക്കൗണ്ടില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി - 20 നും 35 നും മധ്യേ (2024 മെയ് മൂന്നിന് ).
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം.
ഒഴിവുള്ള സി.ഡി.എസ് : കടപ്ര, സീതത്തോട്, മെഴുവേലി.
അവസാന തീയതി മെയ് 13 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍ : 0468 2221807
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications