Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെൽജിയത്തിൽ ജോലി നേടാന്‍ ഇതാ സർക്കാർ വഴി സുവർണ്ണാവസരം: മികച്ച ശമ്പളം, ഉടന്‍ അപേക്ഷിക്കാം

ഡൽഹി: വിദേശ രാജ്യത്ത് ജോലി സ്വപ്നം കാണുന്നവരാണെങ്കിൽ ഇതാ നിങ്ങളെ തേടി അവസരം. കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് വഴി ബെൽജിയത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നഴ്സിങ് മേഖലയിലെ ഒഴിവുകളിലേക്കാണ് നിലവിലെ നിയമനം. ജനറൽ നഴ്സിങ് വിഭാഗത്തിലും ബി എസ് സി നഴ്സുമാർക്കും അവസരമുണ്ട്. റിക്രൂട്ട്മെന്റും പൂർണ്ണമായും സൗജന്യമായിരിക്കും. അതിന് പുറമെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഡച്ച് ഭാഷാ പരിശീലനവും നൽകും. വിശദമായി അറിയാം

ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകും. ഐ ഇ എൽ ടി എസിൽ 6 ബാന്റ് സ്കോർ നേടിയിരിക്കണം. അല്ലെങ്കിൽ ഒ ഇ ടിയിൽ സി പ്ലസോ അതിന് മുകളിലോ ലഭിക്കണം. തിരഞ്ഞെടക്കപ്പെടുന്നവർക്ക് സർക്കാർ ശമ്പള സ്കെയിലുകൾ അനുസരിച്ചുള്ള മികച്ച ശമ്പള പാക്കേജ് ലഭിക്കും. കൊച്ചിയിൽ വെച്ചുള്ള ഡച്ച് ഭാഷാ പരിശീലന കാലയളവിൽ സ്റ്റൈപന്റ് ലഭിക്കും.

 jobsne-1

ജോലി ലഭിച്ച് കഴിഞ്ഞാൽ ആദ്യ വർഷത്തെ താമസം സൗജന്യമായിരിക്കും. മറ്റ് തൊഴിൽ ആനുകൂല്യങ്ങളും ലഭിക്കും. ബെൽജിയത്തിൽ പി ആർ നേടാനുള്ള സാധ്യതയും സ്പൗസ് വിസയും നേടാനുള്ള അവസരവും ഉദ്യോഗാർത്ഥികൾക്ക് ഉപയോഗപ്പെടുത്താനാകും. കൂടുതൽ വിവരങ്ങൾക്ക് https://www.odepc.net/campaign/aurora ഫോൺ:7736496574.

അതേസമയം ബെൽജിയത്തിൽ മാത്രമല്ല ജർമ്മനിയിലും മലയാളികളെ തേടി വലിയ സാധ്യതയ്ക്കുള്ള അവസരമാണ് ഒരുങ്ങുന്നത്. അതും നഴ്സിങ് മേഖലയിൽ മാത്രമല്ല, മറ്റ് കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാനുള്ള തയ്യാറെടുപ്പാണ് ഒഡപെക് നടത്തുന്നത്. ഇത്കേ സംബന്ധിച്ച് ജർമ്മൻ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെത്തിയ ഫെഡറൽ ഗവർമെന്റ് ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെയുമായിട്ടായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 'ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് 'വർക്ക് -ഇൻ ഹെൽത്ത്‌ , ജർമനി. ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+