ബെല്‍ജിയത്തില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: ശമ്പളം 2.81 ലക്ഷം വരെ, ഉടന്‍ അപേക്ഷിക്കൂ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വീണ്ടും വിദേശ ജോലിക്ക് അവസരം, ബെൽജിയത്തിലേക്കാണ് ഇത്തവണത്തെ റിക്രൂട്ട്മെന്റ്. നഴ്സുമാർക്കായി നടത്തുന്ന റിക്രൂട്ട്മെന്റില്‍ 60 ഒഴിവുണ്ട്.നഴ്‌സിങ്ങിൽ ഡിപ്ലോമ/ ഡിഗ്രിയും ഒരുവർഷത്തെ പ്ര വൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം:35 വയസ്സ്.
ഇംഗ്ലീഷ് പ്രാവീണ്യം IELTS/ ഉറപ്പുവരുത്തുന്നതിനായി IELTS/ OET പരീക്ഷയിൽ 6.0/C+ ഉള്ള വരെ മാത്രമേ പരിഗണിക്കുകയു ള്ളൂ, ഇന്റർവ്യൂവിൽ വിജയിക്കു ന്നവർക്ക് ഡച്ച് ഭാഷയിൽ ആറു മാസത്തെ സൗജന്യ പരിശീലനം നൽകും. ജൂലായിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കു ന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജി യത്തിലേക്ക് യാത്ര തിരിക്കാം.

പരിശീലനകാലത്ത് 15000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പെൻഡും ലഭിക്കും. വിസ, എയർ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്. ബയോഡേറ്റ, IELTS/ OET സ്റ്റോർ ഷിറ്റ്, പാസ്പോർട്ട് കോപ്പി എന്നിവ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5. ഇന്റർവ്യൂവിന് രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് : https://odepc. kerala.gov.in/aurora. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 2180 മുതല്‍ 3140 വരെ യൂറോ ശമ്പളമായി ലഭിക്കും. അതായത് 1.9 ലക്ഷം മുതല്‍ 2.81 ലക്ഷം വരെ ശമ്പളമായി ലഭിക്കും. ആദ്യ വർഷത്തിന് ശേഷം ഹോളിഡെ അവധികള്‍ ലഭിക്കും. മുഴുവന്‍ സമയ നഴ്സുമാർക്ക് ആഴ്ചയില്‍ 38 മണിക്കൂർ ജോലി ചെയ്യേണ്ടി വരും.
അതേസമയം, നോർക്ക വഴി സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്കുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി എം ടി, കാത്ത് ലാബ്, സി സി യു, ജനറൽ കാർഡിയാക്,ഐ സി യു, ഐ സി യു ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
നഴ്സിങില്‍ ബി എസ് സി പോസ്റ്റ് ബി എസ് സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണം.












Click it and Unblock the Notifications