Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെൽജിയത്തിൽ ജോലി നേടാം; 2 ലക്ഷത്തിനടുത്ത് ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ബെൽജിയത്തിൽ അവസരം. നഴ്സുമാർക്കാണ് ഒഴിവുകൾ. ഓറോറ-2025 പദ്ധതിക്ക് കീഴിലാണ് നിയമനം നടത്തുന്നത്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. ബി എസ് സി നഴ്സിങ്ങ് അല്ലെങ്കിൽ മുതിർന്ന ആളുകളെ പരിചരിക്കാൻ ജിഎൻഎം, ഹോസ്പിറ്റർ സെക്ടറിൽ എംഎസ്സി നഴ്സിങ്. കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം. ഐഇഎൽടിഎസിൽ ബാൻഡ് സ്കോർ ആറ് നേടിയിരിക്കണം. അല്ലെങ്കിൽ ഒഇടി ഓവറോൾ ഗ്രേഡ് സി ആയിരിക്കണം. സ്ഥാനാർത്ഥികൾക്ക് കുട്ടികളുണ്ടെങ്കിൽ, ഡച്ച് പരിശീലനത്തിന്റെ തുടക്കത്തിൽ ഏറ്റവും ഇളയ കുട്ടിക്ക് കുറഞ്ഞത് 3 വയസ്സ് പ്രായമുണ്ടായിരിക്കണം.

jobs2-1

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആ മാസത്തെ (ജൂലൈ - ഡിസംബർ) സൗജന്യ ഡച്ച് ഭാഷാ പരിശീലനം ഒഡപെക് നൽകും. വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരിയിൽ ബെൽജിയത്തിലേക്ക് പറക്കാം. പരിശീലന കാലയളവിൽ 15,000 രൂപ സ്റ്റൈപന്റായി ലഭിക്കും. പരിശീലന കാലയളവിൽ താമസം സൗജന്യമായിരിക്കും. ഭക്ഷണത്തിനുള്ള പ്രതിമാസ ചെലവ് ഉദ്യോഗാർത്ഥികൾ തന്നെ വഹിക്കണം.

ഡച്ച് ഭാഷാ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികളിൽ നിന്ന് 30000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കും. ബെൽജിയത്തിലേക്കുള്ള യാത്രക്ക് മുൻപ് ഈ തുക തിരികെ നൽകും. വിസയും യാത്രാ ടിക്കറ്റും തൊഴിലുടമ തന്നെ നൽകും. ബെൽഡിയത്തിൽ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കണം. ഈ കാലയളവിൽ അവർക്ക് നഴ്സിങ് അസിസ്റ്റന്റ് എന്ന നിലയിൽ ജോലി ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2000 യൂറോ അതായത് ഏകഗേശം 1,90,000 ഇന്ത്യൻ രൂപ വരെയാണ് ശമ്പളം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി, ഐ ഇ എൽ ടി എസ് / ഒ ഇ ടി സ്കോർഷീറ്റ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം. "Aurora-2025" എന്ന് സബ്ജെക്ട് ലൈനിൽ പ്രത്യേകം പരാമർശിക്കണം. മാർച്ച് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ജര്‍മ്മന്‍ ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ പ്രയോജനപ്പെടുത്തണം

ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാകണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ സംഘടിപ്പിച്ച ഇന്‍ഫോ സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമൊപ്പം പ്രഫഷനില്‍ കൂടുതല്‍ മികവും നേട്ടങ്ങളും കൈവരിക്കുന്നതിനും അവസരമുണ്ട്. ആശുപത്രിയിലും കെയര്‍ഹോമിലും പരിശീലനം ലഭിക്കുമെന്നത് നഴ്‌സിംഗ് പ്രഫഷനില്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ പ്ലേസ്‌മെന്റ് സര്‍വീസസ്(ഇസഡ് എ വി) പ്രതിനിധികളായ ലോറ, ഖാലിദ് എന്നിവര്‍ ക്ലാസ് നയിച്ചു. മാതാപിതാക്കളുടെയും ഉദ്യോര്‍ഥികളുടെയും സംശയങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കി. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് പദ്ധതി വിശദീകരിച്ചു.

ഇതോടൊപ്പം ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് ഒഴിവുളള 20 സ്ലോട്ടുകളിലേയ്ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിക്കേഷനും നടന്നു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുന്ന അഭിമുഖങ്ങളിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും. ജര്‍മ്മന്‍ ഭാഷയില്‍ ബി വണ്‍ അല്ലെങ്കില്‍ ബി ടൂ ലെവല്‍ പാസായര്‍ക്കാണ് പ്രോഗാമില്‍ പങ്കെടുക്കാന്‍ അവസരം. നോര്‍ക്ക മുഖേന നടത്തുന്ന ഈ പ്രോഗ്രാം പൂര്‍ണ്ണമായും സൗജന്യമാണ്. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+