ബെംഗളൂരു മെട്രോയിൽ ജോലി നേടാം..1.64 ലക്ഷം രൂപ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
ബെംഗളൂരു മെട്രോയിൽ ഒഴിവ്. പ്രോജക്റ്റ് വിംഗിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 26 ആണ്. ഒപ്പിട്ട പ്രിൻ്റ് ചെയ്ത അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 30-ന് വൈകുന്നേരം 4 മണിക്ക് മുമ്പ് അയക്കണമെന്ന് അധികൃതർ അറിയിച്ചു. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ കൂടി അറിയാം
അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിമാർ ഓഫ് ഇന്ത്യയുടെ (ICSI) അസോസിയേറ്റ്/ഫെലോ അംഗമായിരിക്കണം. നിയമത്തിലോ (LLB/LLM), CMA/CA-യിലോ അധിക യോഗ്യത അഭികാമ്യമാണ്. കുറഞ്ഞത് 17 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. ഇതിൽ 6 വർഷം 60,000-1,80,000 IDA വേതന സ്കെയിലിൽ മാനേജർ തസ്തികയിലോ, അല്ലെങ്കിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ 4 വർഷം സീനിയർ മാനേജർക്ക് സമാനമായ തസ്തികയിൽ കമ്പനി സെക്രട്ടറിയായോ പ്രവർത്തിച്ചിരിക്കണം.

കമ്പനി നിയമം 2013, കോർപ്പറേറ്റ് ചട്ടങ്ങൾ എന്നിവ അനുസരിച്ച് വലിയ പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ കംപ്ലയൻസ്, സെക്രട്ടേറിയൽ പാലനങ്ങളിൽ അഗാധമായ അറിവ് നിർബന്ധം. കമ്പ്യൂട്ടർവത്കൃത സാഹചര്യത്തിലും അനുബന്ധ ആപ്ലിക്കേഷനുകളിലും പ്രായോഗിക പരിചയം അഭികാമ്യം.
കന്നഡ ഭാഷയിൽ പ്രാവീണ്യം അത്യാവശ്യം. തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 1,64,000 ശമ്പളവും GPA, GMC, ഗതാഗത അലവൻസുകൾ ഉൾപ്പെടെ കമ്പനിയുടെ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കും. നിയമനം അഞ്ച് വർഷത്തെ പ്രാഥമിക കരാർ അടിസ്ഥാനത്തിലായിരിക്കും. പ്രകടനത്തെയും ആവശ്യകതകളെയും ആശ്രയിച്ച് ഇത് ദീർഘിപ്പിക്കാം. മൂന്ന് മാസത്തെ നോട്ടീസോ, അതിനു തുല്യമായ കരാർ വേതനമോ നൽകി നിയമനം അവസാനിപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.bmrc.co.in
കേരള സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 179 ദിവസത്തേക്ക് 900 രൂപ ദിവസ വേതനത്തിൽ നിയനം നടത്തുന്നു. എക്കണോമിക്സ്/ കൊമേഴ്സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ www.cet.ac.in ൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 30 ന് രാവിലെ 10 ന് ഓഫീസിൽ എത്തിക്കണം. എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഒഴിവ്
ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 11നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: ഫോൺ: 0471 2724600, വെബ്സൈറ്റ്: www.cleankeralacompany.com. മേൽവിലാസം: മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications