ബെംഗളൂരുവില്‍ ജോലി നോക്കുകയാണോ? ഡിപ്ലോമക്കാര്‍ക്കും അവസരം
കിംസ് ബാഗ്ലൂര്‍ (കെംപെഗൗഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഇസിജി ടെക്‌നീഷ്യന്‍, ബെഡ്-സൈഡ് ലാബ് ടെക്‌നീഷ്യന്‍, മാനിഫോള്‍ഡ് ഓപ്പറേറ്റര്‍മാര്‍, ഇഇജി/ഇഎന്‍എംജി ടെക്‌നീഷ്യന്‍, ഒടി/അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, കോഡിംഗ് ക്ലര്‍ക്ക്, റെക്കോര്‍ഡ് ക്ലര്‍ക്ക് എന്നീ 27 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആണ്.
ബിഎസ്‌സി, എംഎസ്‌സി, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 22 നും 30 നും ഇടയില്‍ ആയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരു വിധത്തിലുള്ള അപേക്ഷാ ഫീസും ഈടാക്കുന്നില്ല.

ഇസിജി ടെക്‌നീഷ്യന്‍
ഇസിജി ടെക്‌നീഷ്യന്‍ തസ്തികയില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഎസ്‌സി, എക്കോ/കാര്‍ഡിയോളജി യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ബെഡ്-സൈഡ് ലാബ് ടെക്‌നീഷ്യന്‍
ഈ തസ്തികയില്‍ എട്ട് ഒഴിവുകളുണ്ട്. ബിഎസ്‌സി അല്ലെങ്കില്‍ എംഎസ്സി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
മാനിഫോള്‍ഡ് ഓപ്പറേറ്റര്‍മാര്‍
നാല് ഒഴിവുകളാണ് മാനിഫോള്‍ഡ് ഓപ്പറേറ്റര്‍മാരുടെ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനിഫോള്‍ഡ് ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇഇജി/ഇഎന്‍എംജി ടെക്‌നീഷ്യന്‍
നിലവില്‍ ഒരു ഒഴിവ് മാത്രമാണ് ഈ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഎസ്‌സി ഇഇജി ടെക്‌നീഷ്യന്‍/ന്യൂറോഫിസിയോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒടി ടെക്‌നീഷ്യന്‍/അനസ്തേഷ്യ ടെക്‌നീഷ്യന്‍
ഒടി ടെക്‌നീഷ്യന്‍/അനസ്തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയില്‍ നാല് ഒഴിവുകളുണ്ട്. ബിഎസ്‌സി ഒടി ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
കോഡിംഗ് ക്ലര്‍ക്ക്
കോഡിംഗ് ക്ലര്‍ക്ക് തസ്തികയില്‍ മൂന്ന് ഒഴിവുകളുണ്ട്. മെഡിക്കല്‍ കോഡിംഗില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
റെക്കോര്‍ഡ് ക്ലര്‍ക്ക്
ഈ തസ്തികയില്‍ ആറ് ഒഴിവുകളാണ് ഉള്ളത്. മെഡിക്കല്‍ റെക്കോര്‍ഡ് മാനേജ്മെന്റില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
കിംസ് ബാംഗ്ലൂരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള (https://www.kimsbangalore.edu.in/) വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കുക. വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക. കൃത്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുക. ഫോട്ടോ, ഒപ്പ്, തിരിച്ചറിയല്‍ രേഖ, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്ക്കൊപ്പം ചേര്‍ക്കുക.
സമര്‍പ്പിക്കുന്നതിന് മുന്‍പ് എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക. പൂരിപ്പിച്ച അപേക്ഷാ ഫോം, വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് / രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി അയയ്ക്കുക. ജൂലൈ 22-ന് മുന്‍പായി അപേക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.


Click it and Unblock the Notifications