Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മെട്രോ റെയിലില്‍ ജോലിക്ക് ആളെ വേണം; 50 ഒഴിവ്: ശമ്പളം 82000 രൂപവരെ

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംസിആർഎല്‍) കീഴില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലേക്ക് ബി എം സി ആർ എല്‍ അപേക്ഷ ക്ഷണിച്ചു. ആകെ 50 ഒഴിവുകളാണുള്ളത്. അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും നീട്ടിയേക്കാം. കർണാടകക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും 50 ഒഴിവുകളിലേക്കും ഇന്ത്യയില്‍ എവിടെ നിന്നുള്ളവർക്കും അപേക്ഷ സമർപ്പിക്കാം.

യോഗ്യത

പത്താംക്ലാസും ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ് എൻജിനീയറിങ്/ ടെലിക മ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണി ക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യയോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

banglore-metro-

അപേക്ഷകരുടെ പ്രായം 38 കവിയരുത്. 35000 മുതല്‍ 82660 വരെയാണ് ശമ്പളം. എഴുത്തുപരീക്ഷയ്ക്കു പുറമേസ്കിൽ ടെസ്റ്റും അഭിമുഖവും എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. ഇതോടൊപ്പം തന്നെ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റുമുണ്ടായിരിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഹാർഡ്‌കോപ്പി സ്പീഡ് പോസ്റ്റ്/ കൊറിയർ മുഖേന അയക്കണം. വിശദവിവരങ്ങൾക്ക് WWW. bmrc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 4.ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 9. ഔദ്യോഗിക വെബ്സൈറ്റ്: www.bmrc.co.in

അതേസമയം, സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍ വന്നിട്ടുണ്ട്. അത്തരം ചില ഒഴിവുകളെ കുറിച്ച് താഴെ വിശദമായി നല്‍കുന്നു.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ്ഗ റെസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

മാർച്ച് 22 വരെ അപേക്ഷ സമർപ്പിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയുമാണ് (ബി.എഡ്) യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അധിക യോഗ്യതയായി പരിഗണിക്കും. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്കൂളിലോ ബിരുദ/ ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് 3 വർഷം പ്രിൻസിപ്പലായി ജോലി ചെയ്ത പ്രവർത്തി പരിചയം ആവശ്യമാണ്.

അപേക്ഷ അയക്കേണ്ട മേൽവിലാസം: ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, 4-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ: 695033, ഫോൺ: 0471 2304594, 0471 2303229. ഇ മെയിൽ: [email protected].

സപ്പോര്‍ട്ട് പേഴ്‌സണ്‍

കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്‌സോ കേസുകളില്‍ സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കളജി, ചൈല്‍ഡ് ഡവലപ്പ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമോ കുട്ടികളുടെ മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം (വിദ്യാഭ്യാസം, വളര്‍ച്ച, സംരക്ഷണം) ഉള്ള ബിരുദധാരികള്‍, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യക്തികള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍, ഷെല്‍ട്ടര്‍ ഹോം എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അപേക്ഷ നൽകാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാര്‍ച്ച് 28. അപേക്ഷ താപാല്‍ മുഖേനെ അയക്കണം. വിലാസം - ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില ,ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ ,കോഴിക്കോട് 673020, ഫോണ്‍ നമ്പര്‍-0495 2378920

കൗണ്‍സിലര്‍ നിയമനം

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കൊല്ലം സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലറുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി. മാര്‍ച്ച് 24നകം krdasuraksha @ gmail.com ല്‍ അപേക്ഷ അയക്കണം. ഫോണ്‍: 9496847273.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+